ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Published : Feb 17, 2025, 10:15 PM IST
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Synopsis

എൻഎസ്എസ് കോളെജ് റോഡിലേക്കുള്ള വീട്ടിലേക്ക് മടങ്ങാൻ റോഡ് മുറിച്ചു കടക്കുമ്പോഴാണ് കരമന ഭാഗത്തു നിന്നും പാപ്പനംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിച്ചു തെറിപ്പിച്ചത്. 

തിരുവനന്തപുരം : കരമന-കളിയിക്കാവിള പാതയിൽ  റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ കാറിടിച്ച്  മരിച്ചു. കരമന നീറമൺകര 44-ാം കോളനിയിൽ സി. മണിയൻ(79) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നീറമൺകര സിഗ്നലിന് മുന്നിലായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി നോക്കുന്ന മണിയൻ രാത്രി ജോലി കഴിഞ്ഞ്  എൻഎസ്എസ് കോളെജ് റോഡിലേക്കുള്ള വീട്ടിലേക്ക് മടങ്ങാൻ  റോഡ് മുറിച്ചു കടക്കുമ്പോഴാണ് കരമന ഭാഗത്തു നിന്നും പാപ്പനംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിച്ചു തെറിപ്പിച്ചത്. 

ഗുരുതരമായി പരിക്കേറ്റ മണിയനെ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ:പരേതയായ അംബിക. മക്കൾ:ഹരികുമാർ,അനിൽകുമാർ,രമ. മരുമക്കൾ: അഞ്ജു, അനിൽകുമാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ