ലോറി സെപ്റ്റിക് ടാങ്കിലേക്ക് മറിഞ്ഞു, പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് അവധി

Published : Aug 30, 2024, 07:21 AM IST
ലോറി സെപ്റ്റിക് ടാങ്കിലേക്ക് മറിഞ്ഞു, പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് അവധി

Synopsis

ലോറി മറിഞ്ഞതോടെ വാഹനത്തിന്‍റെ ക്ലീനർ മാർത്താണ്ഡം സ്വദേശി സെൽവൻ വാഹനത്തിന്റെ അടിയിൽ കുടുങ്ങി. ഇയാളെ ഏറെ നേരത്തെ പരിശ്രമതിനൊടുവിലാണ് അഗ്നിശമന സേന രക്ഷപ്പെടുത്തിയത്.

തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് അവധി. ചില സാങ്കേതിക കാരണങ്ങളാൽ പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് (ഓഗസ്റ്റ് - 30) അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ലോറി സെപ്റ്റിക് ടാങ്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്നാണ് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. സ്കൂളിലേക്ക് എം സാൻഡ് കയറ്റിവന്ന ലോറി അവിടുത്തെ സെപ്റ്റിക് ടാങ്കിൽ ലോഡുമായി മറിയുകയായിരുന്നു. 

ലോറി മറിഞ്ഞതോടെ വാഹനത്തിന്‍റെ ക്ലീനർ മാർത്താണ്ഡം സ്വദേശി സെൽവൻ  വാഹനത്തിന്റെ അടിയിൽ കുടുങ്ങി. ഇയാളെ ഏറെ നേരത്തെ പരിശ്രമതിനൊടുവിലാണ് വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. പത്തടി ആഴവും 20 അടി നീളവും ഉള്ള കൂറ്റൻ ടാങ്കിന്റെ വലിയ സ്ലാബുകൾ ക്ലീനറുടെ ശരീരത്തിന് പുറത്തായി കിടക്കുന്ന നിലയിലായിരുന്നു.  വലിയ പരിക്കുകളേൽക്കാതെയാണ് അഗ്നിശമന സേന ക്ലീനറെ പുറത്തെടുത്തത്.

Read More : റോഡിൽ നിർത്തിയിട്ട കാറുകളിൽ കൂട്ട മോഷണം, ചില്ല് തകർക്കാൻ പ്രത്യേക ഉപകരണം; ലാപ്ടോപ്പുകളും ബാഗുമടക്കം കവർന്നു
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രക്ഷപ്പെട്ട പ്രതികളെ തേടി പുലര്‍ച്ചെ പൊലീസ് വാടക വീട്ടിലെത്തി, പരിശോധനയിൽ കണ്ടെത്തിയത് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും, ഡോക്ടറടക്കം ഏഴുപേര്‍ പിടിയിൽ
'4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്, 2 എണ്ണം മേയർക്ക് പൈലറ്റ് പോകും'; സിറ്റി ബസ് വിവാദത്തിൽ മേയറെ പരിഹസിച്ച് ഗായത്രി ബാബു