ഏലപ്പാറയിൽ സ്വകാര്യ ലോഡ്ജിൽ ഹോട്ടൽ ജീവനക്കാരന്‍റെ മൃതദേഹം; കൊലപാതകമെന്ന് സംശയം, ഒപ്പമുണ്ടായിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ഒളിവില്‍

Published : Mar 27, 2026, 02:12 AM IST
Hotel employee murder

Synopsis

ഇടുക്കി ഏലപ്പാറയിലെ സ്വകാര്യ ലോഡ്ജിൽ ഹോട്ടൽ ജീവനക്കാരനായ കോതമംഗലം സ്വദേശി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി.  കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശി ഒളിവിൽ.

ഏലപ്പാറ: ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ് മരിച്ചത്. സ്വകാര്യ ലോഡ്ജിലെ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശി ഒളിവിലാണ്. കൊലപാതകം ആണെന്ന സംശയത്തിലാണ് പൊലീസ്. ജാർഖണ്ഡ് സ്വദേശിക്കായി പീരുമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കിയിലെ സ്വകാര്യ ലോഡ്ജിൽ ഇന്നലെ രാവിലെയാണ് സംഭവം. ലോഡ്ജിലെ ജീവനക്കാർ മുറിയിൽ എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്.

ഉടൻ തന്നെ ജീവനക്കാർ പീരുമേട് പൊലീസിൽ വിവരം അറിയിച്ചു. ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനയിരുന്നു മരിച്ച കോതമംഗലം സ്വദേശി മനു. മനുവിന് ഒപ്പം ജോലി ചെയ്തിരുന്നയാളാണ് പ്രതിയെന്ന് സംശയിക്കുന്ന ജാർഖണ്ഡ് സ്വദേശി. ഇരുവരും തമ്മിൽ ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയും ഇതിനിടയിൽ കൊലപാതകം നടന്നതെന്നുമാണ് പൊലീസിന്റെ നിഗമനം. സംഭവ ശേഷം ഒളിവിൽ പോയ പ്രതിക്കായി പീരുമേട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി പുലർച്ചെ 5.30ന് ഏലപ്പാറയിൽ നിന്നും ബസ് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ ടവർ ലോക്കേഷൻ കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൈറ്റാനിയത്തിൽ സീനിയർ സൂപ്രണ്ട്, ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം! മുൻ സന്തോഷ് ട്രോഫി താരം നജീബ് എംഡിഎംഎ വിറ്റത് പണം സമ്പാദിക്കാൻ
കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം