ഹോട്ടൽ ജീവനക്കാർക്ക് കൊവിഡ്, ഇടുക്കി കരിമ്പൻ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചു

By Web TeamFirst Published Jul 16, 2020, 3:52 PM IST
Highlights

ഹോട്ടൽ ജീവനക്കാരുമായി സമ്പർക്കത്തിനെതുടർന്ന് ടൌണിലെ എല്ലാ കച്ചവടക്കാരോടും ജീവനക്കാരും വീട്ടുനിരീക്ഷണത്തിൽ പോവാനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. 
 

ഇടുക്കി: ഹോട്ടൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇടുക്കി കരിമ്പൻ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചു. ഹോട്ടൽ ജീവനക്കാരുമായി സമ്പർക്കത്തിനെതുടർന്ന് ടൌണിലെ എല്ലാ കച്ചവടക്കാരോടും ജീവനക്കാരും വീട്ടുനിരീക്ഷണത്തിൽ പോവാനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. 

അതിനിടെ ഇടുക്കി ശാന്തൻപാറയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ശാന്തൻപാറ പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് മരിച്ചത്. ഇയാളുടെ കൊവിഡ് പരിശോധനാഫലം പോസറ്റീവ് ആണ്. ഇക്കാര്യ അറിയിക്കാനും ആശുപത്രിയിലേക്ക് മാറ്റാനുമായി ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തതവരുകയുള്ളൂവെന്നാണ് ജില്ലാ കളക്ടറും ഡിഎംഒയും പറയുന്നത്. കഴിഞ്ഞ 28ന് തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽ നിന്ന് പച്ചക്കറി ലോറിയിൽ ഇടുക്കിയിൽ എത്തിയ ഇയാളെ പൊലീസ് പിടികൂടി നിരീക്ഷണത്തിൽ ആക്കുകയായിരുന്നു.

click me!