ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് മോഷണം; സ്വര്‍ണവും പണവും ഇൻഡക്ഷൻ കുക്കറും കള്ളൻ കൊണ്ടുപോയി

Published : Aug 24, 2019, 10:05 PM IST
ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് മോഷണം; സ്വര്‍ണവും പണവും ഇൻഡക്ഷൻ കുക്കറും കള്ളൻ കൊണ്ടുപോയി

Synopsis

ഒരു ലക്ഷത്തോളം രൂപയും ആറര പവനിലധികം സ്വർണത്തിനും പുറമെ ഇൻഡക്ഷൻ കുക്കറും കള്ളൻ കൊണ്ടുപോയി.

കണ്ണൂർ: ശ്രീകണ്ഠാപുരം കണിയാർ വയലിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് മോഷണം. ഒരു ലക്ഷത്തോളം രൂപയും ആറര പവനിലധികം സ്വർണത്തിനും പുറമെ ഇൻഡക്ഷൻ കുക്കറും കള്ളൻ കൊണ്ടുപോയി. ശ്രീകണ്ഠാപുരം പൊലീസ് അന്വേഷണമാരംഭിച്ചു.

ശ്രീകണ്ഠാപുരം–ഇരിട്ടി സംസ്ഥാന പാതക്കരികിലാണ് മോഷണം നടന്ന വീട്. വീട്ടുടമ മുല്ലപ്പള്ളി ചിന്നമ്മ ഇന്നലെ വീടുപൂട്ടി മകൾക്കടുത്തേക്ക് പോയതായിരുന്നു.  ഈ സമയത്താണ് മോഷണം നടന്നത്. ഷെൽഫുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.  രാവിലെ അയൽക്കാർ വിവരമറിയിച്ചപ്പോഴാണ് ഇവർ മോഷണം നടന്നത് അറിഞ്ഞത്. വീട്ടിലിരുന്ന സ്വർണ്ണവും പണവും മുഴുവൻ കൊണ്ടുപോയി.

റോഡരികിലുള്ള വീട്ടിൽ നടന്ന മോഷണം കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് സംശയം. പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിൽ മോഷണം നടക്കുന്നത്. വിരലടയാള വിദ്ഗരെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡിന്റെ സഹായവും തേടിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ