കിഴക്കമ്പലത്ത് നിർമാണത്തിലിരുന്ന വീട് തകർന്നു; 45 ലക്ഷം രൂപയുടെ നഷ്ടം, കരാറുകാരനും ഇടനിലക്കാരനും എതിരെ കേസ്

Published : Jun 12, 2026, 10:15 PM IST
house damage

Synopsis

2025 ജൂലൈ മുതൽ 2026 ഏപ്രിൽ വരെ ഇരുനില വീട് നിർമിച്ച് നൽകാമെന്ന കരാർ അടിസ്ഥാനത്തിൽ പ്രതികൾ വീട്ടുടമയിൽ നിന്ന് പണം കൈപ്പറ്റിയിരുന്നു.

കൊച്ചി: കിഴക്കമ്പലം പൊയ്യക്കുന്നത്ത് നിർമാണത്തിലിരുന്ന വീട് തകർന്ന സംഭവത്തിൽ കരാറുകാരനും ഇടനിലക്കരുമെതിരെ കേസ്. മതിലകം സ്വദേശി നിയാസിനും എറണാകുളം സ്വദേശിയായ അഭിനന്ദിനുമെതിരെയാണ് കുപ്പയിൽ ഇടക്കാല സിൽവി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2025 ജൂലൈ മുതൽ 2026 ഏപ്രിൽ വരെ ഇരുനില വീട് നിർമിച്ച് നൽകാമെന്ന കരാർ അടിസ്ഥാനത്തിൽ പ്രതികൾ വീട്ടുടമയിൽ നിന്ന് പണം കൈപ്പറ്റിയിരുന്നു. പ്ലാനും പെർമിറ്റും എടുത്ത് നൽകാമെന്നും മൂന്ന് ലക്ഷം രൂപ 10 മാസത്തിനകം തിരികെ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണ് കരാറിൽ ഏർപ്പെടുത്തിയതെന്നും സിൽവി പരാതിയിൽ പറയുന്നു. തുടർന്ന് വീടിന്റെ നിർമാണത്തിനായി പരാതിക്കാരിയുടെയും ഭർത്താവിന്റെയും അക്കൗണ്ടുകളിൽ നിന്ന് 21.13 ലക്ഷം രൂപയിലധികം കൈപ്പറ്റിയെങ്കിലും, കരാറിന് വിരുദ്ധമായി നിലവാരമില്ലാത്ത നിർമാണ സാമഗ്രികൾ ഉപയോഗിക്കുകയും നിർമാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായും പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ മേയ് 28നാണ് നിർമാണത്തിലിരുന്ന ഇരുനില വീട് പൂർണമായും തകർന്ന് വീണിരുന്നു. ഏകദേശം 25 ലക്ഷം രൂപ ഇതുവരെ നിർമാണത്തിനായി ചെലവഴിച്ചിരുന്നുവെന്നും, കെട്ടിടം തകർന്നതോടെ 45 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ സിൽവി പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അർഷിതിന്റെ ജീവനെടുത്ത അനാസ്ഥ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഹെൽപ് ലൈനിലെ ടെലിഫോൺ ഓപ്പറേറ്ററെ പുറത്താക്കാൻ നിർദ്ദേശം, കർശന നടപടിയുമായി മന്ത്രി
അതിഥി തൊഴിലാളികൾ ഇതെന്ത് ഭാവിച്ചാ! അതും ചെന്നിത്തലയിൽ; പിടിച്ചെടുത്തത് ലക്ഷങ്ങളുടെ ലഹരിവസ്തുക്കൾ