റോഡില്‍ പൊട്ടികിടക്കുന്ന കേബിള്‍ കണ്ട് കാര്‍ വെട്ടിച്ചു; നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ച് ഒരു മരണം

Published : Oct 17, 2021, 01:51 PM IST
റോഡില്‍ പൊട്ടികിടക്കുന്ന കേബിള്‍ കണ്ട് കാര്‍ വെട്ടിച്ചു; നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ച് ഒരു മരണം

Synopsis

ബന്ധുവിന്‍റെ വീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

തിരുവനന്തപുരം: പനക്കോട്ട് വാഹനം നിയന്ത്രണം തെറ്റി(Car accident) റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് അപകടത്തിൽ  ഒരാൾ മരിച്ചു(car accident). വെള്ളനാട് കുളക്കോട് ലക്ഷംവീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്.  അപകടത്തിൽ കാറിലുണ്ടായിരുന്ന മണിയൻ, ധർമ ദാസ്, എന്നിവരുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ  മണിയനെ തിരുവനന്തപുരം മെഡിക്കൽ കോളേജ്(medical college) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം. ബന്ധുവിന്‍റെ വീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരികെ വീട്ടിലേക്കുള്ള യാത്രക്കിടെ ഇവർ സഞ്ചരിച്ച കാർ റോഡിനു കുറുകെ കേബിൾ വയർ പൊട്ടി കിടക്കുന്നത് കണ്ട്  നിര്‍ത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. കേബിളിന് തൊട്ടടുത്തെത്തിയ കാര്‍ നിയന്ത്രണം തെറ്റി  റോഡരികിലുണ്ടായിരുന്ന പോസ്റ്റിലും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും ഇടിക്കുകയായിരുന്നു. 

കനത്ത മഴ മൂലവും വെളിച്ച കുറവ് കൊണ്ടും അടുത്തെത്തിയപ്പോൾ ആണ് വാഹനമോടിച്ചിരുന്നയാള്‍ പൊട്ടിക്കിടക്കുന്ന കേബിൾ ശ്രദ്ധിച്ചത്. കേബിളില്‍ തട്ടാതിരിക്കാന്‍  ശ്രമിക്കുന്നതിനിടെ ദാരുണമായ അപകടം സംഭവിക്കുകയായിരുന്നു. ലില്ലിയുടെ മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിലേയ്ക്ക് മാറ്റി.

Read More: 'കാപ്പിയുണ്ടാക്കാൻ സാധനം വാങ്ങാൻ പോയ ആളാ, പിന്നെ കണ്ടിട്ടില്ല'; ദുരന്തത്തിന്‍റെ ഞെട്ടലില്‍ വീട്ടമ്മ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തടിലോറിയും ബൈക്കുമായി കൂട്ടിയിടിച്ചു; ബിസിഎ വിദ്യാര്‍ഥി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്
'സ്ത്രീകളുടെ ശബരിമല' ജനുവരി 2ന് തുറക്കും; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നട തുറക്കുക 12 ദിവസം മാത്രം