വീട്ടമ്മ തീ കൊളുത്തി മരിച്ചനിലയിൽ; മരണകാരണം കടബാധ്യതയെന്ന് നാട്ടുകാര്‍, സംഭവം എറണാകുളത്ത്

Published : Jun 01, 2023, 02:08 PM ISTUpdated : Jun 01, 2023, 02:34 PM IST
വീട്ടമ്മ തീ കൊളുത്തി മരിച്ചനിലയിൽ; മരണകാരണം കടബാധ്യതയെന്ന് നാട്ടുകാര്‍, സംഭവം എറണാകുളത്ത്

Synopsis

തിരുവാണിയൂർ വെട്ടിയ്ക്കൽ തെക്കേടത്ത് സരള (63) ആണ് വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. തിരുവാണിയൂർ വെട്ടിയ്ക്കൽ തെക്കേടത്ത് സരള (63) ആണ് വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കടബാധ്യതയാണ് മരണകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

തൊട്ടടുത്ത സ്വകാര്യ നഴ്സറി സ്കൂളിൽ ആയ ആയിരുന്ന സരള രാവിലെ സ്കൂളിൽ എത്താതിരുന്നതിനാൽ അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് മരണകാരണമെന്നാണ് നാട്ടുകാർ പറയുന്നത് 9 ലക്ഷം രൂപയുടെ കടമാണ് ഇവർക്കുണ്ടായിരുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് ഇവരുടെ വീട്ടിൽ പതിച്ചിരുന്നു. ഇതേത്തുടന്ന ഇവർ അസ്വസ്ഥ ആയിരുന്നെന്നും മക്കളുമായി അകന്ന് കഴിയുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്