കോലഞ്ചേരിയിലെ വീട്ടിലെ അലമാരക്കടിയിൽ അനക്കം കേട്ട് വീട്ടമ്മ ഭയന്ന് മാറി, കണ്ടെത്തിയത് ഇരവിഴുങ്ങിയ മൂര്‍ഖൻ പാമ്പിനെ, പിടികൂടിയത് ഏറെ പണിപ്പെട്ട്

Published : Apr 22, 2026, 12:23 AM IST
Kolacncheri

Synopsis

കോലഞ്ചേരി കടയിരുപ്പ് ഭാഗത്ത് ഒരു വീടിനുള്ളിൽ കയറിയ കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി. ഇര വിഴുങ്ങി അലമാരയുടെ അടിയിൽ ഒളിച്ചിരുന്ന പാമ്പിനെ കിഴക്കമ്പലം സ്വദേശിയായ ജോബി വർഗീസാണ് പിടികൂടിയത്. 

കോലഞ്ചേരി: കടയിരുപ്പ് നരച്ചിലംകോട് ഭാഗത്ത് വീടിനുള്ളിൽ കയറിയ കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇര വിഴുങ്ങിയ നിലയിലായിരുന്ന പാമ്പ് വീടിനുള്ളിലെ അലമാരയുടെ അടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. ഈ സമയം വീട്ടമ്മ മാത്രമാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്.

അലമാരയ്ക്കടിയിൽ പാമ്പിനെ കണ്ടതോടെ വീട്ടമ്മ പരിഭ്രാന്തയാകുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ കിഴക്കമ്പലം സ്വദേശി ജോബി വർഗീസാണ് ഏറെ പണിപ്പെട്ട് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിടികൂടി സുരക്ഷിതമായി മാറ്റിയതോടെയാണ് വീട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസമായത്. മഴക്കാലം അടുക്കുന്നതോടെ പാമ്പുകൾ ജനവാസ മേഖലകളിലേക്കും വീടുകളിലേക്കും കയറാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'തെരുവുനായകളെ കൊണ്ട് പൊറുതിമുട്ടി', പരാതിയുമായി മേയറെ കാണാനെത്തി വിദ്യാര്‍ത്ഥികൾ, ഒരു വർഷത്തിനുള്ളിൽ നായ്ക്കളുടെ ശല്യം അവസാനിപ്പിക്കുമെന്ന് ഉറപ്പ്
മൂങ്ങയെ കല്ലെറിഞ്ഞതാണെന്ന് കൃഷ്ണകുമാറിന്റെ മൊഴി; ഐശ്വര്യക്കിപ്പോഴും ഭക്ഷണം കഴിയ്ക്കാനാകുന്നില്ല; ട്രെയിനിന് നേരെ കല്ലേറിൽ യുവാവ് റിമാന്റിൽ