ആനിയമ്മയ്ക്കും മക്കൾക്കും എന്തുപറ്റി? ഞെട്ടൽ മാറാതെ കാട്ടൂർ ഗ്രാമം, അന്വേഷണം തുടങ്ങി പൊലീസ്

Published : Nov 28, 2021, 10:09 PM IST
ആനിയമ്മയ്ക്കും മക്കൾക്കും എന്തുപറ്റി? ഞെട്ടൽ മാറാതെ കാട്ടൂർ ഗ്രാമം, അന്വേഷണം തുടങ്ങി പൊലീസ്

Synopsis

ഭർത്താവിൻ്റെ മരണശേഷവും മക്കൾക്ക് വേണ്ടി മാത്രം  ജീവിച്ച ആനിയമ്മ, സ്നേഹനിധിയായ രണ്ട്  മക്കളുടെയും  മരണത്തിന്റെ ഞെട്ടലിലാണ് കാട്ടൂർ ഗ്രാമം. എന്തിനാണ് മൂന്നുപേരും ഇത്തരമൊരു മരണത്തിലേക്ക് എത്തിയതെന്നാണ് നാട്ടുകാരെല്ലാം ഒരേ സ്വരത്തിൽ ചോദിക്കുന്നത്

മണ്ണഞ്ചേരി: ഭർത്താവിൻ്റെ മരണശേഷവും മക്കൾക്ക് വേണ്ടി മാത്രം  ജീവിച്ച ആനിയമ്മ, സ്നേഹനിധിയായ രണ്ട് മക്കളുടെയും  മരണത്തിന്റെ ഞെട്ടലിലാണ് കാട്ടൂർ ഗ്രാമം. എന്തിനാണ് മൂന്നുപേരും ഇത്തരമൊരു മരണത്തിലേക്ക് എത്തിയതെന്നാണ് നാട്ടുകാരെല്ലാം ഒരേ സ്വരത്തിൽ ചോദിക്കുന്നത്. മണ്ണഞ്ചേരിയിൽ  അമ്മയും രണ്ട് ആൺമക്കളും വിടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടതാണ് സംഭവം.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡിൽ കുന്നേൽ  ആനി രഞ്ജിത് (54) ലെനിൻ രഞ്ജിത് (36), സുനിൽ രഞ്ജിത് (32) എന്നിവരെയാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ആനി രഞ്ജിത് വീടിനു മുന്നിലെ മുറിയിൽ ഉത്തരത്തിൽ കെട്ടി തൂങ്ങിയ നിലയിലും മക്കളെ രണ്ടു മുറികളിലെ കട്ടിലിൽ മരിച്ച നിലയിലുമാണ് അയൽവാസികൾ കണ്ടത്. മക്കൾ രണ്ടു പേരും മത്സ്യത്തൊഴിലാളികളാണ്.

ഇവരുടെ അച്ഛൻ നാലു  വർഷം മുമ്പ് മരിച്ചു. മക്കളുടെ ഉയർച്ചയക്ക് വേണ്ടി എന്തു ത്യാഗത്തിനും ആനിയമ്മ തയ്യാറായിരുന്നു. മൂത്ത മകൻ അനിലും ഇളയവൻ സുനിലും മത്സ്യത്തൊഴിലിൽ പ്രാവീണ്യം സിദ്ധിച്ചവരാണ് സ്വന്തമായി വള്ളവും വലയും ഉണ്ട്.  മരിക്കുന്നതിൻ്റെ തലേന്ന് ബന്ധുവിന്റെ വീട്ടിലെ ആദ്യകുർബാന ചടങ്ങിൽ അമ്മയും മക്കളും ആദ്യാവസാനം വരെ പങ്കെടുത്തിരുന്നു. 

ഇവിടുത്തെ ചടങ്ങുകൾക്ക് ശേഷം രാത്രി ഏട്ടോടെ മടങ്ങി വീട്ടി എത്തിയതായി അയൽവാസികൾ പറഞ്ഞു. സഹോദരങ്ങൾ തമ്മിൽ അല്ലറ ചില്ലറ അസ്വാരസങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിശദമായ അന്വേഷണങ്ങൾക്ക് ശേഷമേ മരണകാര്യത്തെ സംബന്ധിച്ച് വിശദമാക്കാനാകൂ എന്നാണ് പോലീസ് പറയുന്നത്. സംഭവമറിഞ്ഞ് തീരദേശത്തുള്ള  ജനങ്ങളും ഇവിടെ തടിച്ചുകൂടിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്