നിയന്ത്രണംവിട്ട് കൈവരിയിൽ തട്ടി താഴേക്ക് വീണ് യുവതിയുടെ മരണം; ലുലു മാളിന് സമീപത്തെ മേൽപ്പാലത്തിന്റെ കൈവരി ഉയരം കൂട്ടാൻ നിര്‍ദേശം

Published : Nov 01, 2025, 09:34 PM IST
Human right commission

Synopsis

കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ വെൺപാലവട്ടം മേൽപാലത്തിൽ നിന്ന് സ്കൂട്ടർ യാത്രികയായ യുവതി വീണ് മരിച്ച സംഭവത്തിൽ മേൽപാലത്തിലെ കൈവരിയുടെ ഉയരം കൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.  

തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡിൽ ലുലുമാളിന് സമീപമുള്ള വെൺപാലവട്ടം മേൽപാലത്തിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതി മേൽപാലത്തിന്‍റെ കൈവരിയുടെ പൊക്കക്കുറവ് കാരണം സർവീസ് റോഡിലേക്ക് വീണ് മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കൈവരിയുടെ പൊക്കംകൂട്ടണം എന്നതുൾപ്പെടെയുള്ള റോഡ് സുരക്ഷാ കമ്മീഷണറുടെ ശുപാർശകൾ നടപ്പിലാക്കുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

2024 ജൂലൈ ഒന്നിനായിരുന്നു സംഭവം. മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു താഴേക്ക് പതിച്ചാണ് കോവളം വെള്ളാർ സ്വദേശി സിമി (35) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾക്കും സഹോദരിക്കും പരിക്കേറ്റു.ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം തെറ്റി കൈവരിയിൽ തട്ടുകയും 20 അടിയോളം താഴെയുള്ള സർവീസ് റോഡിലേക്കു മൂവരും വീഴുകയുമായിരുന്നു. സർവീസ് റോഡിനോടു ചേർന്നുള്ള ഓടയിൽ തലയിടിച്ചാണു സിമിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്.

സിമിയുടെ ശരീരത്തിലേക്കാണ് മകൾ പതിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിമി അൽപസമയത്തിനു ശേഷം മരിച്ചു. അപകടം കണ്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് അന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി ദേശീയപാതാ അതോറിറ്റി അധികൃതരുടെ ഒരു യോഗം ജില്ലാ കലക്ടർ വിളിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

വെൺപാലവട്ടം മേൽപ്പാലത്തിൽ സംഭവിച്ച അപകടം സുരക്ഷാപ്രോട്ടോക്കോൾ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത അടിവരയിടുന്നതായി റോഡ് സുരക്ഷാ കമ്മീഷണർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൈവരിയുടെ പൊക്കക്കുറവു കാരണമാണ് അപകടമുണ്ടായതെന്ന് പരാതിക്കാരനായ പൊതുപ്രവർത്തകൻ സബീർ തൊളിക്കുഴി പറഞ്ഞു. പരാതി പരിഗണിക്കവേയായിരുന്നു കമ്മീഷൻ നിർദേശം.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ