കുറച്ച് ദിവസമായി പിന്നാലെ ഉണ്ടായിരുന്നു, ഒടുവിൽ കൈമാറാൻ ഒരുങ്ങുമ്പോൾ കയ്യോടെ പിടിച്ചു, ഏഴ് ലക്ഷം രൂപയുടെ ബ്രൗൺ ഷുഗറുമായി രണ്ടുപേർ പിടിയിൽ

Published : Sep 27, 2025, 12:42 PM IST
Huge drug bust in Pulikkal

Synopsis

പുളിക്കലിൽ ഏഴ് ലക്ഷം രൂപ വിലവരുന്ന 99.89 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടംഗ സംഘത്തെ എക്‌സൈസ് പിടികൂടി. മുംബൈയിൽനിന്ന് മയക്കുമരുന്ന് എത്തിച്ച് ചില്ലറ വിൽപ്പന നടത്തിവന്ന ആന്തിയൂർകുന്ന് സ്വദേശികളാണ് അറസ്റ്റിലായത്.  

മലപ്പുറം: മുംബൈയിൽനിന്ന് വൻതോതിൽ ബ്രൗൺ ഷുഗർ എത്തിച്ച് വിൽപ്പന നടത്തിവന്ന രണ്ടംഗ സംഘത്തെ പുളിക്കലിൽ വെച്ച് എക്‌സൈസ് പിടികൂടി. പുളിക്കൽ ആന്തിയൂർകുന്ന് സ്വദേശികളായ പാലക്കാളിൽ സക്കീർ (34), ചെറിയമ്പാടൻ ഷമീം (മുന്ന 42) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 99.89 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. ഇതിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഏഴ് ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മുംബൈയിൽനിന്ന് എത്തിക്കുന്ന ബ്രൗൺ ഷുഗർ പുളിക്കൽ കേന്ദ്രീകരിച്ച് ചില്ലറ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി എക്‌സൈസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെയാണ് മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ എ.പി. ദിപിഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.

സംഘവുമായി ബന്ധമുള്ള കൂടുതൽ പേരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ നാസർ, മലപ്പുറം റേഞ്ച് അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വിജയൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ സതീഷ്‌കുമാർ, കൃഷ്ണൻ മരുതാടൻ, രജിലാൽ അരിക്കോട്, അനില്കുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ