ആകാശത്ത് ഇന്ധനം തീർന്ന് പറന്ന കൂറ്റൻ ബലൂൺ, അകത്ത് 2 പെൺകുട്ടികൾ; പാലക്കാട് കന്നിമാരി പാടത്ത് ഇറക്കി, രക്ഷ

Published : Jan 14, 2025, 09:06 PM IST
ആകാശത്ത് ഇന്ധനം തീർന്ന് പറന്ന കൂറ്റൻ ബലൂൺ, അകത്ത് 2 പെൺകുട്ടികൾ; പാലക്കാട് കന്നിമാരി പാടത്ത് ഇറക്കി, രക്ഷ

Synopsis

കര്‍ഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂൺ ഇറക്കിയത്.

പാലക്കാട്: പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്തേക്കിറക്കിയ ബലൂണില്‍ ഉണ്ടായിരുന്നത് രണ്ട് പെൺകുട്ടികൾ. 
ഇന്ധനം തീർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ഭീമൻ ബലൂൺ പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്താണ് ഇറക്കിയത്. തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്‍റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നൽകുന്ന രണ്ട് പേരുമാണ് ബലൂണിൽ ഉണ്ടായിരുന്നത്. രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.

പൊള്ളാച്ചിയിൽ തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്‍റെ ഭാഗമായിട്ടായിരുന്നു ബലൂൺ പറപ്പിക്കൽ. പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം പറന്നാണ് കന്നിമാരിയിൽ ബലൂൺ ഇറക്കിയത്. സംഭവം അറിഞ്ഞ് കമ്പനി അധികൃതരും പൊലീസും സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിതരാക്കി കൊണ്ടുപോയി. പാടത്തിറക്കിയ ബലൂൺ ചുരുട്ടിയെടുക്കുകയും ചെയ്തു. 

കര്‍ഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂൺ ഇറക്കിയത്. പാടത്ത് ഞാറ് നട്ടിരിക്കുന്ന സമയം ആയിട്ടുകൂടി കുട്ടികളുടെ സുരക്ഷയെ കരുതി കര്‍ഷകൻ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബലൂൺ ഇടിച്ചിറക്കിയത്. 

സസ്പെൻഷൻ കൊണ്ടൊന്നും പഠിച്ചില്ല! ഉള്ളിയേരിയിലെ ബേക്കറിയിൽ കുരുക്ക് സെറ്റ്, 'സ്ഥിരം കൈക്കൂലിക്കാരൻ' കുടുങ്ങി

അത് കൊള്ളാലോ! ഒരു തുള്ളി വെള്ളം കിട്ടിയില്ല, 14,414 രൂപയുടെ ബില്ലും വന്നു; ജലഅതോറിറ്റി നഷ്ടപരിഹാരം കൊടുക്കണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ