കെഎസ്ആർടിസി വോൾവോ ബസിന് യന്ത്ര തകരാറ്; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത തടസം

Published : Dec 24, 2022, 11:02 AM IST
കെഎസ്ആർടിസി വോൾവോ ബസിന് യന്ത്ര തകരാറ്; താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത തടസം

Synopsis

അവധി ദിവസങ്ങളായതിനാൽ നിരവധി യാത്രക്കാരണ് ഇന്ന് ചുരം മാർഗം യാത്രക്കെത്തിയത്. ബസിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്

അടിവാരം: വയനാട് താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസം. ചുരം ഏഴാം വളവിൽ യന്ത്ര തകരാറിനെ തുടർന്നാണ് കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങിയത്.  ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. അവധി ദിവസങ്ങളായതിനാൽ നിരവധി യാത്രക്കാരണ് ഇന്ന് ചുരം മാർഗം യാത്രക്കെത്തിയത്. ബസിൻ്റെ തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വലിയ സജീകരണങ്ങളോടെ ഏറെക്കാലമായി അടിവാരത്ത് തടഞ്ഞിട്ടിരുന്ന കൂറ്റന്‍ യന്ത്ര ഭാഗങ്ങള്‍ ചുരത്തിലൂടെ കടത്തിവിട്ടത്.

ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങളെ കടത്തിവിടാതെ ഗതാഗതം കര്‍ശനമായി നിയന്ത്രിച്ച ശേഷമായിരുന്നു ഇത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്.  ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയ്ലർ രണ്ട് ഇടങ്ങളിൽ നിന്നു പോയിരുന്നു. പിന്നീട് യാത്ര തുടർന്ന ട്രെയ്ലറുകൾ വെള്ളിയാഴ്ച പുലർച്ചെ 12.20ന് നാലാം വളവ് പിന്നിട്ടു. 1.10ഓടെ എട്ടാം വളവ് കയറി. ട്രെയലറുകൾ ചുരം കയറുന്നത് കാണാൻ വൻ ജനക്കൂട്ടമെത്തിയിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൊഹ്സിന വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു, പോളിങ് ഉദ്യോഗസ്ഥർ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് ആരോപണം
നവംബർ 30ന് വിആർഎസ് എടുത്തു, പിന്നെ കാണാതായി, കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം മണിമലയാറ്റിൽ കണ്ടെത്തി