എറണാകുളം: കൊച്ചി മെട്രോ റയിലിന്റെ നിർമ്മാണ സ്ഥലത്ത് നിന്നും ഇരുമ്പുകഷണം കാറിന് മുകളിൽ വീണ് സ്ത്രീക്ക് പരിക്കേറ്റ സംഭവം ആർഡിഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
അപകടമുണ്ടാകാനുള്ള സാഹചര്യം, പരുക്കിന്റെ വിശദാംശങ്ങൾ, വാഹനത്തിനുള്ള കേടുപാടുകൾ, നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ആർ ഡി ഒ അന്വേഷിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാൻ കെ എം ആർ എല്ലും കരാറുകാരനും സ്വീകരിച്ച നടപടികൾ റിപ്പോർട്ടിലുണ്ടാവണം. അപകടത്തിന് ഇരയായ വ്യക്തിയുടെ വിലാസം റിപ്പോർട്ടിലുണ്ടാവണം. കെ എം ആർ എൽ എം ഡി പ്രത്യേകം റിപ്പോർട്ട് ഹാജരാക്കണം.
ജൂലൈ 14 ന് പത്തടിപാലം റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ജില്ലാ കളക്ടറുടെയും കെ എം ആർ എൽ എം ഡി യുടെയും പ്രതിനിധികൾ ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam