വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published : Jun 23, 2020, 11:03 PM IST
വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Synopsis

കെ എസ് ഇ ബി സെക്രട്ടറി ഇക്കാര്യം പരിശോധിച്ച്  രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. 

കോഴിക്കോട്: വടകര അഴിയൂരില്‍ വൈദ്യുതി കമ്പി പൊട്ടി വെള്ളത്തില്‍ വീണതറിയാതെ  വെള്ളത്തില്‍ ചവിട്ടിയ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കെ എസ് ഇ ബി സെക്രട്ടറി ഇക്കാര്യം പരിശോധിച്ച്  രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ സ്ഥിരമായി നടക്കാറുണ്ടെന്ന് സേഫ്റ്റി ഫോറം എന്ന സംഘടന സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും പരാതിയില്‍ പറയുന്നു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്