
കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ മാനിന്റെ ജഡവുമായി മൂന്നംഗ നായാട്ടുസംഘം വനംവകുപ്പിന്റെ പിടിയിലായി. വിക്കലം ദാസനക്കരയിലെ ഫാം നടത്തിപ്പുകാരന്‍ ടി.കെ. രാജേഷ് (39), ഇയാളുടെ ജോലിക്കാരായ ഇ.എല്‍. ശ്രീകുമാര്‍ (37), കെ.എം. രതീഷ് (37) എ്ന്നിവരാണ് അറസ്റ്റിലായത്. നാടന്‍ തോക്ക്, വെടിയുണ്ടകള്‍, സ്‌ഫോടക വസ്തുക്കള്‍, സംഘടം സഞ്ചരിച്ച വാഹനം എന്നിവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയിലെ വനത്തിനുള്ളില്‍ നിന്നാണ് സംഘം പിടിയിലായത്. പുള്ളിമാനിനെ വെടിവെച്ച് കൊന്ന ശേഷം ഇറച്ചിയാക്കാന്‍ മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെയാണ് പട്രോളിങ് സംഘത്തിന്റെ വലയില്‍ സംഘം അകപ്പെട്ടത്. ഒരിടവേളക്ക് ശേഷം പുല്‍പ്പള്ളി മേഖലയില്‍ കാട് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നു. നായാട്ട് സംഘങ്ങളടക്കം വനനിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ശക്തമായ പട്രോളിങ് ആരംഭിക്കാനാണ് വനംവകുപ്പിന്റെ നീക്കം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam