ഭാര്യ മരിച്ചന്നെ വാര്‍ത്ത കേട്ട ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു; ഇതറിയാതെ പിന്നാലെ ഭാര്യയും മരിച്ചു

Published : Mar 19, 2019, 10:49 AM ISTUpdated : Mar 19, 2019, 11:05 AM IST
ഭാര്യ മരിച്ചന്നെ വാര്‍ത്ത കേട്ട ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു; ഇതറിയാതെ പിന്നാലെ ഭാര്യയും മരിച്ചു

Synopsis

വര്‍ഷങ്ങളായി ഇരുവരും ഗുജറാത്തിലാണ് താമസം. സുജാത രോഗബാധിതയായതോടെ മകന്‍ രാഹുല്‍ രാജുമൊത്ത് രണ്ട് വര്‍ഷമായി നാട്ടിലായിരുന്നു താമസം.


കൊല്ലം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ രോഗം മൂര്‍‌ച്ചിച്ച് മരിച്ചെന്ന തെറ്റായ വാര്‍ത്തയാറിഞ്ഞ ഭര്‍ത്താവ് ജോലിസ്ഥലത്തെ ഫ്ലാറ്റില്‍ കുഴഞ്ഞു വീണു മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു. വര്‍‌ഷങ്ങളായി ഗുജറാത്തില്‍ കമ്പനി സൂപ്പര്‍വൈസറായ കൊല്ലം കൈതക്കോട് എരുതനംകോട് സുജാത ഭവനത്തില്‍ ജെ രാജു (57)വും ഭാര്യ സി. സുജാത(50)യുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. 

വര്‍ഷങ്ങളായി ഇരുവരും ഗുജറാത്തിലാണ് താമസം. സുജാത രോഗബാധിതയായതോടെ മകന്‍ രാഹുല്‍ രാജുമൊത്ത് രണ്ട് വര്‍ഷമായി നാട്ടിലായിരുന്നു താമസം. ഭര്‍ത്താവ് രാജു ഇടയ്ക്ക് നാട്ടില്‍ വന്നുപോയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏട്ടരയോടെ സുജാതയ്ക്ക് അസുഖം കൂടുതലായി. തുടര്‍ന്ന് ഇവരെ കുണ്ടറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഭാര്യ ആശുപത്രിയില്‍ വച്ച് മരിച്ചെന്ന വിവരമാണ് രാജുവിന് ലഭിച്ചത്. 

വാര്‍ത്തയറിഞ്ഞ രാജു രാത്രി 12 മണിയോടെ ഫ്ലാറ്റില്‍ കുഴഞ്ഞ് വീണു മരിച്ചെന്ന് പിന്നീട് നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഈ വിവരം അറിയാതെ പുലര്‍ച്ചെ 3 നോടെ സുജാതയും മരിച്ചു. ഇന്നലെയാണ് രാജുവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചത്. ഇരുവരുടെയും മൃതദേഹം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഴിമതി ഒരവകാശമായി മാറുന്ന സമൂഹം, കള്ളം പറയുന്നത് ഉത്തരവാദിത്തവുമെന്ന് കരുതുന്ന രാഷ്ട്രത്തലവൻമാരുള്ള കാലം: കെ ജയകുമാർ
ഒടുവിൽ സോണ നാട്ടിലെത്തി, മകളെ അവസാനമായി കണ്ട് മാതാപിതാക്കൾ, ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ