
മാവേലിക്കര: നവവധു തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെട്ടികുളങ്ങര പേള വല്യത്ത് വടക്കതില്‍ ഹരിദാസ്-സുമ ദമ്പതികളുടെ മകൾ
ആര്യ വി ദാസ് (24) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ചെട്ടികുളങ്ങര കൈത തെക്ക് വലിയതറയില്‍ വിഷ്ണുലാൽ (30) ആണ് അറസ്റ്റിലായത്. ഇയാളെ ചെട്ടികുളങ്ങരയിലെ ബന്ധുവീട്ടിൽ നിന്ന് മാവേലിക്കര പൊലീസ് പിടികൂടുകയായിരുന്നു.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. ഫെബ്രുവരി 20 ന് പുലർച്ചെയാണ് വിഷ്ണു ലാലിന്‍റെ വീടിന് സമീപത്തെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ ആര്യയുടെ മൃതദേഹം കണ്ടത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഷീറ്റ് മേഞ്ഞ കുളിമുറിയ്ക്ക് കുറുകെ വച്ചിരിക്കുന്ന പട്ടിക കഷ്ണത്തിലാണ് ആര്യ തൂങ്ങിമരിച്ചത്. പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യയാണെന്ന് തെളിഞ്ഞിരുന്നു. അഞ്ചു മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam