മരണം മണിക്കൂറുകളുടെ വ്യത്യാസത്തിൽ; ഓച്ചിറയിൽ ദമ്പതികൾ മരിച്ചു; കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരണം

Published : Sep 24, 2025, 05:54 PM IST
Husband Dies After Wife Collapses, Both died

Synopsis

കൊല്ലം ഓച്ചിറയിൽ ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ജലാലുദീൻ കുഞ്ഞും, ഭാര്യ റഹിമാബീവിയുമാണ് മരണപ്പെട്ടത്. ഭാര്യ കുഴഞ്ഞുവീണ് ഐസിയുവിൽ പ്രവേശിപ്പിച്ചതറിഞ്ഞ അവശനായ ജലാലുദീനാണ് ആദ്യം മരിച്ചത്. പിന്നാലെ റഹിമാബീവിയും മരിച്ചു

കായംകുളം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു. ഓച്ചിറ മഠത്തിൽകാരാൺമ, മുനീറുൽ ഇഖ്‌വാൻ ജമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന ചക്കാലയിൽ വീട്ടിൽ കെ ജലാലുദീൻ കുഞ്ഞും, ഭാര്യ റഹിമാബീവിയുമാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരും മരിച്ചത്. കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

രാത്രി ഒൻപത് മണിയോടെ റഹിമാബീവി വീട്ടിൽ കുഴഞ്ഞുവീണിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ ഇവരെ ചങ്ങൻകുളങ്ങരയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. റഹിമാബീവിയെ കാർഡിയോളജിസ്റ്റിനെ കാണിക്കണമെന്നുള്ള വിവരം അറിഞ്ഞ ജലാലുദീൻകുഞ്ഞിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെയും ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം രാത്രി 9.30 ന് ജലാലുദീൻകുഞ്ഞ് മരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന ഭാര്യ റഹിമാബീവി രാവിലെ 5 മണിക്കും മരിച്ചു. ഇരുവരുടെയും ഖബറടക്കം മുനീറുൽ ഇഖ്‌വാൻ ജമാ അത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി. മക്കൾ: സൈനുദ്ദീൻ ദുബൈ, ബുഷ്‌റ, നുസ്രത്ത്‌. മരുമക്കൾ: നസീറ, ഷാജി, ഷാജി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി