വഴക്ക് പതിവാണല്ലോയെന്ന് കരുതി അവഗണിച്ചു, ശബ്ദം നിലച്ചപ്പോൾ മകൻ കാണുന്നത് കഴുത്തറുത്ത നിലയിൽ അമ്മയെ, അച്ഛൻ അറസ്റ്റിൽ

Published : Sep 16, 2025, 02:15 PM IST
husband murder wife

Synopsis

മാതാപിതാക്കൾ തമ്മിൽ വഴക്ക് പതിവായി നടക്കുന്നതിനാൽ മുറിയിലുണ്ടായിരുന്ന മകൾ ബഹളം കാര്യമായെടുത്തില്ല. വൈകീട്ട് മുകൾ നിലയിലെത്തിയ മകൻ കണ്ടത് കഴുത്തറുത്ത നിലയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെ

തിരുവനന്തപുരം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ പൊലീസ് പിടികൂടി. മാർത്താണ്ഡം, കാഞ്ഞിരങ്കോട്, ഇനയ്യൻവിള സ്വദേശി ജസ്റ്റിൻ കുമാർ (55) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഭാര്യയായ കസ്തൂരി (50)യെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ജസ്റ്റിൻകുമാർ നിരന്തരം മദ്യപിച്ചെത്തുന്നതിനാൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ജസ്റ്റിൻകുമാർ കത്തികൊണ്ട് കസ്തൂരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. നിരന്തരം ഇരുവരും തമ്മിൽ വഴക്കുണ്ടാവുന്നതിനാൽ മുറിയിലുണ്ടായിരുന്ന മകൾ ബഹളം കാര്യമായെടുത്തില്ല.

വൈകിട്ട് മകൻ മുകളിലത്തെ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് കസ്തൂരിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കസ്തൂരിയെ കുഴിത്തുറ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒളിവിൽപ്പോയ പ്രതിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ