തിരുവനന്തപുരത്ത് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ തിരിച്ചറിഞ്ഞു

Published : Jun 23, 2019, 10:40 AM ISTUpdated : Jun 23, 2019, 02:13 PM IST
തിരുവനന്തപുരത്ത് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ തിരിച്ചറിഞ്ഞു

Synopsis

അതിവേഗത്തിൽ നഗരത്തിലൂടെ പാഞ്ഞ കാർ കരമനയിൽ രണ്ട് വാഹനങ്ങൾ അടിച്ച് തെറിപ്പിച്ചു. ഇതിന് ശേഷം വഴുതക്കാട് ഭാഗത്തേക്ക് പോയ വാഹനം ഒരു ഓട്ടോറിക്ഷയെയും ഇടിച്ച് തെറിപ്പിച്ചു.

തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ തിരിച്ചറിഞ്ഞു. നെടുമങ്ങാട് സ്വദേശിയായ ഒരു സ്ത്രീയുടെതാണ് വാഹനം എന്ന് പൊലീസ് അറിയിച്ചു. ഇന്നലെ നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് നിയന്ത്രണം വിട്ട കാർ രണ്ടിടങ്ങളിലായി വാഹനങ്ങളെ ഇടിച്ച് തെറുപ്പിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു.

അതിവേഗത്തിൽ നഗരത്തിലൂടെ പാഞ്ഞ കാർ കരമനയിൽ രണ്ട് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. ഇതിന് ശേഷം വഴുതക്കാട് ഭാഗത്തേക്ക് പോയ വാഹനം സിറ്റി പൊലീസ് കമ്മീഷണറുടെ കാര്യാലയത്തിന് മുന്നിൽ വച്ച് ഒരു ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക് വീണ ഓട്ടോറിക്ഷ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് കാര്‍ തിരിച്ചറിഞ്ഞത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ