വീട്ടിൽ തിരിച്ചെത്തിയപ്പോൾ കട്ടിലിൽ ഒരാൾ കിടക്കുന്നു, പൊലിസിനെ അറിയിച്ചു; എത്തുമ്പോഴേക്കും വൃദ്ധയെ ആക്രമിച്ചു

Published : Jun 29, 2022, 06:01 PM IST
വീട്ടിൽ തിരിച്ചെത്തിയപ്പോൾ കട്ടിലിൽ ഒരാൾ കിടക്കുന്നു, പൊലിസിനെ അറിയിച്ചു; എത്തുമ്പോഴേക്കും വൃദ്ധയെ ആക്രമിച്ചു

Synopsis

മയക്കുമരുന്ന് ലഹരിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച പ്രതിയെപിടികൂടി  ഇടുക്കി പോലീസ്

ഇടുക്കി: മയക്കുമരുന്ന് ലഹരിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച പ്രതിയെപിടികൂടി  ഇടുക്കി പോലീസ്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വാഴത്തോപ്പ് താന്നിക്കണ്ടം കൊച്ചുപുരയ്ക്കൽ പരേതനായ കുഞ്ഞേപ്പിന്റെ ഭാര്യ 69 വയസുള്ള ത്രേസ്യാമ്മയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. 

മയക്കുമരുന്ന് ലഹരിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറുകായയിരുന്നു ഇയാൾ. മണിയാറൻ കുടി ലക്ഷം കവലയിൽ ഒട്ടമല കുന്നേൽ ജോസഫിന്റെ മകൻ ജോബിൻ 21 ആണ് കസ്റ്റഡിയിൽ ആയത്.  സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ, പുറത്തു പോയ ത്രേസ്യാമ ഇന്നലെ രാത്രി ഏഴ് മണിയോടെ  വീട്ടിൽ എത്തിയപ്പോൾ കതക് തുറന്ന് കിടക്കുന്നത് കാണപെട്ടു. 

Read more: ഒരു സ്കൂട്ടറില്‍ അഞ്ച് പേര്‍: വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ, രണ്ട് ദിവസം സാമൂഹ്യസേവനം

ഇവർ അകത്തു കയറി മുറിയിൽ നോക്കുമ്പോൾ മകന്റെ കട്ടിലിൽ ഒരാൾ കിടക്കുന്നത് കണ്ടു. പുറത്തിറങ്ങി മുരിക്കാശേരിയിലുള്ള മകനെ വിളിച്ചറിയിച്ചു. മകൻ വിവരം ഇടുക്കി പോലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് ഇവരുടെ വീട്ടിൽ എത്തുമ്പോൾ മാരകമായി പരിക്കേറ്റ നിലയിൽ ത്രേസ്യയെ കാണുകയായിരുന്നു. 

Read more:  'അവർ എന്റെ പിന്നാലെയുണ്ട്'; കൊല്ലപ്പെടുന്നതിന് മുമ്പ് കനയ്യ ലാൽ പൊലീസിൽ പരാതി നൽകി

പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് ബലമായി കീഴടക്കി. പ്രതി ലഹരിയിൽ ആയിരുന്നതിനാലും വീട്ടമ്മ അബോധവസ്ഥയിൽ ആയതിനാലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. 354,452 വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രതീകാത്മക ചിത്രം

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്