ഒത്തൊരുമയുടെ സന്ദേശം പകർന്ന് ക്ഷേത്രമുറ്റത്ത് നോമ്പ് തുറ; മതമൈത്രിയുടെ സംഗമവേദിയായി കാസർകോട് അരവത്ത് ഗ്രാമം

Published : Feb 27, 2026, 10:25 PM IST
People from different religions gathering at Aravath Mattainganam Kazhakam Poobanamkuzhi Temple for Iftar

Synopsis

കാസർകോട് അരവത്ത് മട്ടൈങ്ങാനം കഴകം ക്ഷേത്രത്തിൽ, പൂബാണം യു.എ.ഇ. കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. ബ്രഹ്മകലശോത്സവത്തിന്റെ പുണ്യവും റംസാൻ മാസത്തിലെ കാരുണ്യവും ഒത്തുചേർന്ന ഈ ചടങ്ങ് നാടിന്റെ ഐക്യത്തിന്റെ വിളംബരമായി മാറി.

കാസർകോട്: കാസർകോട് ജില്ലയിലെ അരവത്ത് ഗ്രാമം വീണ്ടും മാതൃകയാകുന്നു. ബ്രഹ്മകലശോത്സവം നടക്കുന്ന അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തിലാണ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ ഒത്തുചേർന്ന സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചത്. ക്ഷേത്രത്തിലെ പൂബാണം യു.എ.ഇ. കമ്മിറ്റിയാണ് വ്യാഴാഴ്ച ക്ഷേത്ര തിരുമുറ്റത്ത് ഈ നോമ്പ് തുറ ഒരുക്കിയത്. പ്രവാസ ലോകത്തെ ഒത്തൊരുമ സ്വന്തം നാട്ടിലും പടർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം.

മൗവ്വൽ, പരവങ്ങാനം, തായൽ മൗവ്വൽ തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലിം സഹോദരങ്ങൾ ക്ഷേത്രമുറ്റത്തെത്തി നോമ്പ് തുറന്നു. ഹൈന്ദവ വിശ്വാസികൾ അവർക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി ഒപ്പം നിന്നു. യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് കെ. അശോകൻ പതിക്കാൽ, ക്ഷേത്ര ആഘോഷക്കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി എന്നിവരുടെ നേതൃത്വത്തിൽ അതിഥികളെ സ്വീകരിച്ചു. ഹക്കിം കുന്നിൽ, സാജിത് മൗവ്വൽ, അഡ്വ. കെ. ബാലകൃഷ്ണൻ തുടങ്ങിയ നിരവധി രാഷ്ട്രീയ-സാമൂഹിക നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. ബ്രഹ്മകലശോത്സവത്തിന്റെ പുണ്യത്തോടൊപ്പം റംസാൻ മാസത്തിലെ കാരുണ്യവും ഒത്തുചേർന്നപ്പോൾ അത് നാടിന്റെ ഐക്യത്തിന്റെ വിളംബരമായി മാറി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫോർട്ട്കൊച്ചിയിലെ ‘ഹൗസ് ഓഫ് യേശുദാസ്’ മ്യൂസിയമാക്കുമെന്ന് നഗരസഭ, തന്നെ അറിയിച്ചിട്ടില്ലെന്ന് നിലവിലെ വീട്ടുടമ
കുരങ്ങിനെ കാണിച്ചു തരാം എന്ന് പ്രലോഭിപ്പിച്ച് 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം തടവ്