ഇലക്ട്രിക് സ്കൂട്ടറിൽ മദ്യവിൽപ്പന, പിടികൂടാനെത്തിയ എക്സൈസുകാർക്കുനേരെ വളര്‍ത്തു നായയെ അഴിച്ചുവിട്ട് ആക്രമണം

Published : Mar 01, 2024, 02:12 PM IST
ഇലക്ട്രിക് സ്കൂട്ടറിൽ മദ്യവിൽപ്പന, പിടികൂടാനെത്തിയ എക്സൈസുകാർക്കുനേരെ വളര്‍ത്തു നായയെ അഴിച്ചുവിട്ട് ആക്രമണം

Synopsis

രക്ഷപ്പെട്ട പ്രതിയുടെ വീട്ടില്‍ നിന്നും വില്‍പനയ്ക്ക് സൂക്ഷിച്ച 52 കുപ്പി മദ്യവും, മദ്യവില്‍പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറും പിടികൂടി

തൃശൂര്‍:മദ്യ വില്പന പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് പ്രതി രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ നാരായണാമംഗലം   പാറക്കൽ വീട്ടിൽ നിധിനാണ് (28) ആണ് പ്രതി. എക്സൈസ് സംഘത്തെ കണ്ടയുടനെ നിധിൻ വളര്‍ത്തു നായയെ അഴിച്ചുവിടുകയായിരുന്നു. വളര്‍ത്തു നായയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് എക്സൈസ് സംഘം രക്ഷപ്പെട്ടത്.നായയെ സ്ഥലത്തുനിന്ന് ഓടിച്ചശേഷം പ്രതിയുടെ വീട്ടില്‍ എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു.

ഇയാളുടെ വീട്ടില്‍ നിന്നും വില്‍പനയ്ക്ക് സൂക്ഷിച്ച 52 കുപ്പി മദ്യവും, മദ്യവില്‍പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറും പിടികൂടി.എക്‌സൈസ് കൊടുങ്ങല്ലൂർ റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്.നിധിനെതിരെ  നിരന്തരം  പരാതി ലഭിച്ചിരുന്നതായും ഇയാളെ മുൻപ് അമിതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും എക്‌സൈസ് പറഞ്ഞു. ഒന്നാം തീയതിയിലും മറ്റു ഡ്രൈഡേ ദിവസങ്ങളിലും അനധികൃത വിൽപന നടത്തുകയായിരുന്നു പ്രതിയെന്ന് എക്സൈസ് സംഘം അറിയിച്ചു. രക്ഷപ്പെട്ട നിധിനെ പിടികൂടാനുള്ള അന്വേഷണവും ആരംഭിച്ചു.

കോഴിക്കോട് എന്‍ഐടിയിൽ അധ്യാപകനുനേരെ ആക്രമണം, കത്തികൊണ്ട് കുത്തി, അക്രമിയെ പിടികൂടി പൊലീസ്

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെയ്യാറ്റിൻകരയിൽ‌ റോഡിന് കുറുകെ കിടന്ന ലൈൻ കമ്പിയിൽ കുടുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു
ഡാ സുഭാഷേ...കളിയ്ക്കല്ലെടാ, താഴെ ഇറങ്ങിവാടാ...; 13 ദിവസമായി കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ താഴെയിറക്കാൻ വൻ സന്നാഹം!