ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

Published : Aug 29, 2026, 06:58 PM IST
POCSO

Synopsis

കോട്ടയത്ത് ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

കോട്ടയം: ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. വടവാതൂർ സ്വദേശിയായ ആദിത്യൻ (21) ആണ് കോട്ടയം പോലീസിന്റെ പിടിയിലായത്.

ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. താൻ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രണയം നടിച്ചതും തുടർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതും. പെൺകുട്ടി ഗർഭിണിയായതോടെയാണ് തട്ടിപ്പ് വിവര പുറത്തറിയുന്നതും പോലീസിൽ പരാതി നൽകുന്നതും.

ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വ്യാജ വ്യാജവിലാസമുപയോഗിച്ച് പ്രതി മുൻപും നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വ്യാജ തൊഴിൽ വാഗ്ദാനം നൽകി ആളുകളിൽ നിന്ന് പണം തട്ടിയതടക്കം നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങൾ. പ്രതിക്കെതിരെ പോക്സോ (POCSO) അടക്കമുള്ള വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുക്കത്ത് തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി; പ്രതിയും കാറും പിടിയിൽ
ചൂണ്ടയിടാൻ പോയി തിരികെ വന്ന അച്ഛനെ വെട്ടുകത്തി കൊണ്ട് പിന്നിൽ നിന്ന് വെട്ടിക്കൊലപ്പെടുത്തി മകൻ; പ്രതി പിടിയിൽ