ഇത് മൂന്നാം വട്ടം! ബൊലേറോ വീട്ടുമുറ്റത്ത് നിർത്തിയിടും, ഇരുട്ടുവാക്കിലെത്തുന്ന അജ്ഞാതൻ; ഗ്ലാസ് തവിടുപൊടി

Published : Nov 10, 2023, 06:54 PM IST
ഇത് മൂന്നാം വട്ടം! ബൊലേറോ വീട്ടുമുറ്റത്ത് നിർത്തിയിടും, ഇരുട്ടുവാക്കിലെത്തുന്ന അജ്ഞാതൻ; ഗ്ലാസ് തവിടുപൊടി

Synopsis

നിലമ്പൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് അംഗമായ റസിയ അള്ളംമ്പാടത്തിന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൊലേറോ ജീപ്പിന് നേരെയാണ് ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ആക്രമണമുണ്ടായത്

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ നഗരസഭാ കൗണ്‍സിലറുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിയിരുന്ന വാഹനത്തിന് നേരെ വീണ്ടും അജ്ഞാതന്‍റെ അക്രമം. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് വേണ്ടിയോടുന്ന ബൊലോറോ ജീപ്പിന്‍റെ ഗ്ലാസ് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. മുമ്പും രണ്ടു വട്ടം ഇതേ വാഹനത്തിന് നേരെ അക്രമമുണ്ടായിരുന്നു.

നിലമ്പൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് അംഗമായ റസിയ അള്ളംമ്പാടത്തിന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൊലേറോ ജീപ്പിന് നേരെയാണ് ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ആക്രമണമുണ്ടായത്. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ ജീപ്പിന്‍റെ പിന്‍വശത്തെ ഗ്ലാസ് എറിഞ്ഞു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഇതിനു ശേഷം ഇയാള്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. റസിയുയുടെ ഭര്‍ത്താവ് അബ്‍ദുവിന്‍റെ ഉടമസ്ഥതയിലുള്ള വാഹനം നിലമ്പൂരിലെ പെയിന്‍ ആൻഡ് പാലിയേറ്റീവ് കേന്ദ്രത്തിനായി കരാര്‍ വ്യവസ്ഥയിലാണ് ഓടുന്നത്. മുമ്പ് രണ്ട് വട്ടം ഇതേ വാഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിലമ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പണി തടയുമെന്ന് സിഐടിയു, പ്രവർത്തകര്‍ തമ്പടിച്ചു; നാട്ടുകാരായ 25ഓളം പേർ ചേർന്ന് വീടിന്‍റെ വാർക്കപ്പണി നടത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്