വർക്കലയിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു, ഒരാളെ രക്ഷിച്ചു

Published : Nov 03, 2024, 02:49 PM ISTUpdated : Nov 03, 2024, 03:23 PM IST
വർക്കലയിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു, ഒരാളെ രക്ഷിച്ചു

Synopsis

തിരയിൽപെട്ട് കാണാതായ 28 വയസുള്ള നെൽസൺ ജെയ്സന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

തിരുവനന്തപുരം: വർക്കലയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. ബെംഗളൂരുവിലെ ഐ ടി വിദ്യാർത്ഥികൾ ആണ് തിരയിൽ പെട്ടത്.

വിദ്യാർത്ഥിയായ മുഹമ്മദ് നോമാനെ (24) നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരയിൽപെട്ട് കാണാതായ 28 വയസുകാരന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഐ ടി വിദ്യാർഥികളായ പെൺകുട്ടികൾ ഉൾപ്പെടെ നാലംഗ സംഘമാണ്  വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയത്.

കനത്ത മഴയും കാറ്റും, കോഴിക്കോട് ബസിനും ട്രാവലറിനും മുകളിലേക്ക് മരം പൊട്ടി വീണു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓടുന്ന ട്രെയിനില്‍ നിന്ന് മുഖത്തിടിച്ച് പുറത്തേക്ക് തള്ളിയിട്ട് കവര്‍ച്ച, രണ്ടാഴ്ച നീണ്ട അന്വേഷണത്തിൽ പ്രതികൾ പിടിയിൽ
വാൽപാറ അപകടത്തിൽ അധ്യാപകർ നഷ്ടമായ പാങ്ങ് പാറമ്മൽ എൽപി സ്കൂളിലേക്ക് പുതിയ അധ്യാപകരെ നിയമിച്ചു