നിഹ്മയ്ക്ക് 'എ പ്ലസ് തിളക്കം'; കുഞ്ഞ് ആരാധികയെ കാണാന്‍ സമ്മാനവുമായി അനസ് എത്തി

Published : Aug 27, 2020, 12:28 PM IST
നിഹ്മയ്ക്ക് 'എ പ്ലസ് തിളക്കം'; കുഞ്ഞ് ആരാധികയെ കാണാന്‍ സമ്മാനവുമായി അനസ് എത്തി

Synopsis

പ്രദേശത്തെ ഫുട്ബാൾ സംഘാടകൻ അസീസ് അസി അന്താരാഷ്ട്ര ഫുട്ബാൾ താരത്തെ കൊണ്ടുവരുന്ന ദൗത്യം ഏറ്റെടുത്തതോടെ സംഭവം ഹിറ്റ് ആയി.  

മലപ്പുറം: പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് വാങ്ങിയ അനിയത്തിയോട് സഹോദരന്മാര്‍ എന്താണ് സമ്മാനം വേണ്ടതെന്ന് ചോദിച്ചു, കുഞ്ഞനുജത്തിക്ക് ഒരേയൊരു ഉത്തരം. ഫുട്‌ബോൾ താരം അനസ് എടത്തൊടികയെ പരിചയപ്പെടണം. നിഹ്മയുടെ ആഗ്രഹം കേട്ട് ഫുട്ബോൾ കമ്പക്കാരായ ആങ്ങളമാരുണ്ടോ വിടുന്നു. അന്താരാഷ്ട്ര താരത്തെ അവർ വീട്ടിലെത്തിച്ചു.  

പ്രദേശത്തെ ഫുട്ബാൾ സംഘാടകൻ അസീസ് അസി അന്താരാഷ്ട്ര ഫുട്ബാൾ താരത്തെ കൊണ്ടുവരുന്ന ദൗത്യം ഏറ്റെടുത്തതോടെ സംഭവം ഹിറ്റ് ആയി.  വിവരമറിഞ്ഞപ്പോൾ അനസിനും സന്തോഷം. കൊച്ചു ആരാധികയെ കാണാൻ അനസ് സമ്മാനവുമായി ഇവരുടെ വീട്ടിലെത്തി. മൊറയൂർ  വി.എച്ച്.എം.എച്ച്.എസിലെ വിദ്യാർത്ഥിയായ നിഹ്‌മക്ക് എല്ലാ വിഷയങ്ങള്‍ക്കും  എപ്ലസ് നേടിയപ്പോൾ പറഞ്ഞ ആഗ്രഹം അങ്ങനെ നിറവേറി.

മൊറയൂർ താന്നിക്കൽ ബസാറിലെ നാസർ-അസീമ ദമ്പതികളുടെ മകളാണ് നിഹ്‌മ. നേരിട്ട് അഭിനന്ദിക്കൽ തന്റെ കടമ കൂടിയാണെന്നായിരുന്നു അനസിന്റെ പ്രതികരണം. കുടുബാംഗങ്ങൾ വലിയ സ്വീകരണമാണ് താരത്തിന് ഒരുക്കിയത്. കുട്ടികളോടൊപ്പം പന്ത് തട്ടിയും പുതുതലമുറക്ക് ഉപദേശങ്ങളും നൽകിയായിരുന്നു അനസിന്റെ മടക്കം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങും വഴി യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ; റിമാൻ്റ് ചെയ്തു
എല്ലാം പരിഗണിക്കും, പാലാ ഭരണം പിടിക്കാൻ എൽഡിഎഫ് പുളിക്കകണ്ടം കുടുംബവുമായി ചർച്ച നടത്തി, തീരുമാനമറിയിക്കാതെ കുടുംബം