പടക്ക നിര്‍മാണശാലകളിലുണ്ടായ തീപ്പിടിത്തതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Published : Sep 24, 2020, 11:16 PM IST
പടക്ക നിര്‍മാണശാലകളിലുണ്ടായ തീപ്പിടിത്തതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Synopsis

പൊള്ളലേറ്റ ഷീല ആറ് മാസമായി ചികിത്സയിലായിരുന്നു...  

ആലപ്പുഴ: പുളിങ്കുന്ന് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് പടക്ക നിര്‍മാണശാലകളിലുണ്ടായ തീപ്പിടിത്തതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പുളിങ്കുന്ന് എട്ടാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ചിറയില്‍ ഷീല (48) ആണ് മരിച്ചത്. 

പൊള്ളലേറ്റ ഷീല ആറ് മാസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഇന്ന് രാവിലെ ആശുപത്രിയില്‍ വച്ച് മരണം സംഭവിച്ചു. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ മാര്‍ച്ച് 20-നാണ് അപകടമുണ്ടായത്. 

പിന്നീട് നടത്തിയ അന്വേഷണത്തില്‍ നിര്‍മാണശാല ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് മീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്തിരുന്ന നിര്‍മാണശാലകളിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ തൊഴിലാളികളായ 10 പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി, പൊള്ളലേറ്റ് യുവതി ചികിത്സയിൽ
എഴുകുംവയൽ ഇരട്ട കൊലപാതകം: മകന്റെ ക്രൂരതയ്ക്ക് പിന്നിൽ പണം നൽകാത്തതിലുള്ള വൈരാഗ്യവും കാരണം?