
മലപ്പുറം: ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കെ.എന്‍.ജി റോഡില്‍ ചുങ്കത്തറ എടമല വളവില്ലാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ എടക്കര മുപ്പിനി സ്വദേശി റെന്‍സന്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസായിരുന്നു. സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുന്ന അപകടം വർധിച്ചതിനെ തുടർന്ന് വേഗപരിധി നിയന്ത്രിച്ചിരുന്നു.
അതേസമയം, തൃശൂരിൽ നിന്നാണ് മറ്റൊരു അപകട വാർത്ത വരുന്നത്. തൃശൂര്‍ കുന്നംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. മരത്തംകോട് എ.കെ.ജി. നഗറില്‍ താമസിക്കുന്ന കല്ലായി വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ വിജീഷാണ് (27) മരിച്ചത്. കുന്നംകുളം ചൊവ്വന്നൂരില്‍ കൊടുവായൂര്‍ ക്ഷേത്രം റോഡിലാണ് അപകടമുണ്ടായത്. വിജീഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചയാണ് അപകടത്തില്‍പ്പെട്ട് രക്തത്തില്‍ കുളിച്ച് കിടക്കുന്ന വിജീഷിനെ കാണുന്നത്. അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കുന്നംകുളത്ത് ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു; പോക്കറ്റില്‍ ആശുപത്രി പാസും മയക്കുമരുന്നും
അപകടത്തില്‍ യുവാവിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മതിലിനുള്ളിലാണ് പരിക്കേറ്റ യുവാവ് വീണു കിടന്നിരുന്നത്. അതുകൊണ്ട് രാത്രി റോഡിലൂടെ പോയിരുന്നവര്‍ പരിക്കേറ്റ് കിടക്കുന്ന യുവാവിനെ കണ്ടിരുന്നില്ല. പിന്നീട് പുലര്‍ച്ചെ മതില്‍ തകര്‍ന്ന ഭാഗത്തെ പരിശോധനയിലാണ് നാട്ടുകാര്‍ ആദ്യം ബൈക്കും സമീപത്ത് യുവാവിനെ മരിച്ച നിലയിലും കണ്ടെത്തിയത്. മൃതദ്ദേഹം ആംബുലന്‍സില്‍ കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് മാറ്റി. ആശുപത്രി മോര്‍ച്ചറിയില്‍ യുവാവിന്റെ ദേഹപരിശോധനയില്‍ യുവാവിന്‍റെ പോക്കറ്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. പാക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന 0.3 ഗ്രാം നിരോധിത സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയാണ് കണ്ടെത്തിയത്.
പാക് അഭയാര്‍ത്ഥി ബോട്ട് അപകടം; 12 പേര്‍ രക്ഷപ്പെട്ടു, രക്ഷപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമില്ല
യുവാവിന്റെ പോക്കറ്റില്‍ നിന്നും കുന്നംകുളം താലൂക്ക് ആശുപത്രിയിലെ രോഗിയോടപ്പം കൂട്ടിനിരിക്കുന്ന പാസ് ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് അപകടത്തില്‍പ്പെട്ടയാളെ തിരിച്ചറിഞ്ഞത്. യുവാവിന്റെ അമ്മ അബുജം കാലിന്റെ മുറിവുണങ്ങാന്‍ കുന്നംകുളം താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam