ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വീട്ടിലെത്തിയ യുവാവ് പീഡിപ്പിച്ചു; പെൺകുട്ടി വെളിപ്പെടുത്തിയത് കൗൺസിലിങിനിടെ

Published : Nov 14, 2024, 08:14 PM IST
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വീട്ടിലെത്തിയ യുവാവ് പീഡിപ്പിച്ചു; പെൺകുട്ടി വെളിപ്പെടുത്തിയത് കൗൺസിലിങിനിടെ

Synopsis

പെരുമാറ്റത്തിൽ അസ്വഭാവികത മനസിലാക്കിയ സ്കൂളിലെ അധ്യാപകർ കുട്ടിയെ കൗൺസിലിങിന് വിധേയമാക്കുകയായിരുന്നു.

മാന്നാർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി മുത്തുപറമ്പ് തോട്ടശ്ശേരി വീട്ടിൽ മുഹമ്മദ് ഇർഫാൻ (20) ആണ് മാന്നാർ പൊലിസിന്റെ പിടിയിലായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ചെന്നിത്തല സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

കുറച്ചു ദിവസങ്ങളിലായി വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത മനസ്സിലാക്കിയ അധ്യാപകർ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി. ഇതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് അധ്യാപകർ മാന്നാർ പൊലിസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മാന്നാർ പൊലിസ് ഇൻസ്പെക്ടർ അനീഷ്. എയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് മലപ്പുറത്തു നിന്ന് മുഹമ്മദ് ഇ‍ർഫാൻ പിടിയിലായത്. സബ് ഇൻസ്പെക്ടർ അഭിരാം, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സാജിദ്, സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഇർഫാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു