
കോട്ടയം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് അയര്‍ക്കുന്നത് ലഭിച്ച വോട്ട് മറികടന്നാണ് ചാണ്ടി ഉമ്മൻ ആദ്യ റൗണ്ടില്‍ തന്നെ കുതിച്ചത്. അയര്‍ക്കുന്നത്തെ 28 ബൂത്തുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്. ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാട് നിന്ന് അധികം ദൂരെ അല്ലാത്ത അയര്‍ക്കുന്നം എന്നും യുഡിഎഫിനെ തുണച്ചതാണ് ചരിത്രം. അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്. 13 റൗണ്ടായാണ് വോട്ടെണ്ണുന്നത്. 182 ബൂത്തുകളാണ് ആകെയുള്ളത്. 1 മുതല്‍ 23 വരെ ബൂത്തുകള്‍ അയര്‍ക്കുന്നത്താണ്. 24 മുതൽ 28 വരെ മണർകാട്, 29 മുതല്‍ 40 വരെ അകലക്കുന്നം, 41മുതല്‍ 47വരെ ചെങ്ങളം ഈസ്റ്റ്, 48 മുതല്‍ 68 വരെ കൂരോപ്പട, 69 മുതല്‍ 88 വരെ മണർകാട്, 89 മുതല്‍ 115 വരെ പാമ്പാടി, 116 മുതല്‍ 141 വരെ പുതുപ്പള്ളി, 142 മുതല്‍ 154 വരെ മീനടം, 155 മുതല്‍ 171വരെ വാകത്താനം, 172 മുതല്‍ 182 വരെ തോട്ടയ്ക്കാട് എന്നിങ്ങനെയാണ് ബൂത്തുകളുടെ വിവരം. എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam