ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു

Published : Feb 23, 2025, 12:18 PM ISTUpdated : Feb 23, 2025, 12:19 PM IST
ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു

Synopsis

അപകടാവസ്ഥയില്ലെന്നും കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്നാണ് നി​ഗമനമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.

ചിത്രം പ്രതീകാത്മകം

ആലപ്പുഴ:  കേരള കോൺ​ഗ്രസ് (എം) മാണി വിഭാ​ഗം നേതാവ് ജോസ് കെ മാണിയുടെ മകൾ പ്രിയങ്കക്ക്(28) പാമ്പുകടിയേറ്റു. ആലപ്പുഴയിൽ അമ്മ നിഷയുടെ വീട്ടിലെത്തിയപ്പോഴാണ് പാമ്പുകടിയേറ്റത്. പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാമ്പ് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ എംഐസിയുവിൽ നിരീക്ഷണത്തിലാണ് പ്രിയങ്ക. അപകടാവസ്ഥയില്ലെന്നും കടിച്ചത് വിഷമില്ലാത്ത പാമ്പാണെന്നാണ് നി​ഗമനമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. നിരീക്ഷണത്തിനുശേഷം ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. 

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ധനനഷ്ടം, മാനഹാനി; അമളി പറ്റിയത് വിരമിച്ച സർക്കാർ ഉദ്യോ​ഗസ്ഥന്, പ്രിൻസിയുടെ കെണിയിൽ വീണ് നഷ്ടമായത് 20 ലക്ഷം
കണ്ണൂരിലും ഹരിയാനയിലും കാറിനും സ്കൂട്ടറിനും ഒരേ രജിസ്ട്രേഷൻ നമ്പർ, വെട്ടിലായി ഉടമ; ഒടുവിൽ