ഒരു ദിവസം 3 ഷോകൾ; ത്രസിപ്പിക്കുന്ന 29 ഇനങ്ങളോടെ തീപാറിച്ച് ജംബോ സർക്കസ്, കണ്ണൂരിൽ പ്രദർശനം തുടങ്ങി

Published : Oct 06, 2024, 12:24 PM IST
 ഒരു ദിവസം 3 ഷോകൾ; ത്രസിപ്പിക്കുന്ന 29 ഇനങ്ങളോടെ  തീപാറിച്ച് ജംബോ സർക്കസ്, കണ്ണൂരിൽ പ്രദർശനം തുടങ്ങി

Synopsis

ആഫ്രിക്കൻ താരങ്ങളുടെ തീപാറുന്ന ഫയർ ഡാൻസും ആന്‍റണി മാക്സിമില്ലൻ അവതരിപ്പിക്കുന്ന അയണ്‍ ഡ‍ംബ്ബൽ വെയിറ്റ് ലിഫ്റ്റിംഗ് അടക്കം ഒരുപാട് പ്രത്യേകതകളുമായാണ് ഇത്തവണ ജംബോ സര്‍ക്കസ് കണ്ണൂരില്‍ എത്തിയിട്ടുള്ളത്.

കണ്ണൂര്‍: കൗതുക, വിസ്മയക്കാഴ്ചകളൊരുക്കി കണ്ണൂരില്‍ ജംബോ സര്‍ക്കസ് ആരംഭിച്ചു. പുതുമ നിറഞ്ഞ ത്രസിപ്പിക്കുന്ന പ്രകടനങ്ങളാണ് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ഇത്തവണ ഒരുക്കിയിട്ടുള്ളത്. പല രാജ്യങ്ങളിൽ നിന്നായി 60 ഓളം കാലാകരന്മാരാണ് അണിനിരക്കുന്നത്. 29 ഇനങ്ങളാണ് 2 മണിക്കൂർ ഷോയിലുള്ളത്. രണ്ടു മണിക്കൂർ നീളുന്ന ഷോയിൽ ഉച്ചയ്ക്ക് ഒരുമണി, 4 മണി, രാത്രി 7 എന്നീ സമയങ്ങളിൽ ഷോ ഉണ്ടായിരിക്കും.

150, 200, 250, 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ആഫ്രിക്കൻ താരങ്ങളുടെ തീപാറുന്ന ഫയർ ഡാൻസും ആന്‍റണി മാക്സിമില്ലൻ അവതരിപ്പിക്കുന്ന അയണ്‍ ഡ‍ംബ്ബൽ വെയിറ്റ് ലിഫ്റ്റിംഗ് അടക്കം ഒരുപാട് പ്രത്യേകതകളുമായാണ് ഇത്തവണ ജംബോ സര്‍ക്കസ് കണ്ണൂരില്‍ എത്തിയിട്ടുള്ളത്. ഇന്നലെ സ്പീക്കര്‍ എ എൻ ഷംസീര്‍ ആണ് സര്‍ക്കസ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തത്. മന്ത്രി രാമചന്ദ്രൻ കടന്നപള്ളി ഭദ്രദീപം കൊളുത്തി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ
യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളോട്, ചർച്ചകൾ തള്ളി നേതൃത്വം