കൈക്കൂലിയുമായി വാടക വീട്ടിലെത്താൻ പറഞ്ഞു; പണം കൈപ്പറ്റുന്നതിനിടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടര്‍ കയ്യോടെ പിടിയിൽ

Published : Jan 29, 2025, 11:08 PM IST
കൈക്കൂലിയുമായി വാടക വീട്ടിലെത്താൻ പറഞ്ഞു; പണം കൈപ്പറ്റുന്നതിനിടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടര്‍ കയ്യോടെ പിടിയിൽ

Synopsis

കൊച്ചിയിൽ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൈക്കൂലി കേസിൽ അറസ്റ്റിലായി. കൊച്ചി  കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെൽത്ത് ഇന്‍സ്പെക്ടറെയാണ് വിജിലന്‍സ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്.

കൊച്ചി: കൊച്ചിയിൽ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൈക്കൂലി കേസിൽ അറസ്റ്റിലായി. കൊച്ചി  കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെൽത്ത് ഇന്‍സ്പെക്ടറെയാണ് വിജിലന്‍സ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്. ആലുവയിലെ വാടക വീട്ടിൽ നിന്നുമാണ് ജൂനിയര്‍ ഹെൽത്ത് ഇന്‍സ്പെക്ടര്‍ അഖിൽ ജിഷ്ണുവിനെ പിടികൂടിയത്.

സ്ഥാപനത്തിന്‍റെ ലൈസന്‍സ് പുതുക്കി നൽകുന്നതിനായി ഉടമയിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിജിലന്‍സിനെ വിവരം അറിയിച്ചു. വിജിലന്‍സ് പറഞ്ഞ പ്രകാരം ഇയാള്‍ ആലുവയിലെ വാടക വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. വിജിലന്‍സ് നൽകിയ ഫിനോഫ്തിലിൻ പുരട്ടിയ നോട്ടുകളാണ് കൈമാറിയത്. തുടര്‍ന്ന് അഖിലിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.

ഫോ‍ർട്ട്കൊച്ചിയിൽ കടയ്ക്ക് തീപിടിച്ചു, തീയണക്കാൻ തീവ്ര ശ്രമം; അപകടം ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ

 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി