കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡിന് തീപിടിച്ചു; തീയിട്ട് നശിപ്പിച്ചതെന്ന ആരോപണവുമായി സിപിഎം

Published : Mar 22, 2024, 02:02 PM IST
കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡിന് തീപിടിച്ചു; തീയിട്ട് നശിപ്പിച്ചതെന്ന ആരോപണവുമായി സിപിഎം

Synopsis

തീ സമീപത്തെ പറമ്പിലേക്കും പടർന്നു പിടിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. 


പാലക്കാട്: ആലത്തൂർ മണ്ഡലം ഇടത് സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ ബോർഡിന് തീ പിടിച്ചു. കുഴൽമന്ദം ചന്തപ്പുര ജംക്ഷനിൽ സ്ഥാപിച്ച ബോർഡാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. തീ സമീപത്തെ പറമ്പിലേക്കും പടർന്നു പിടിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. തീയിട്ട് നശിപ്പിച്ചതെന്ന് സി.പി.എം ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നും എൽഡിഎഫ് ആരോപിച്ചു. 

 


.


 

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ