
കണ്ണൂർ: ഡി വൈ എസ് പിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത്. 2016 ൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്നത്തെ ഡി വൈ എസ് പി സദാനന്ദനെ ഭീഷണിപ്പെടുത്തി എന്നതായിരുന്നു കേസ്. ഫസൽ വധക്കേസിൽ ആർ എസ് എസ് - ബി ജെപി പ്രവർത്തകരെ പ്രതികളാക്കാൻ പൊലീസ് നീക്കം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള സുരേന്ദ്രന്‍റെ ഭീഷണി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam