വേനൽ മഴ പെയ്ത് മണ്ണ് കുളിർന്നു; കടമ്പിന് പൂക്കാലമായി

Published : Jul 14, 2019, 05:10 PM IST
വേനൽ മഴ പെയ്ത് മണ്ണ് കുളിർന്നു; കടമ്പിന് പൂക്കാലമായി

Synopsis

മഞ്ഞ കലര്‍ന്ന വെള്ള നിറമാണ് കടമ്പിൻ പൂക്കൾക്ക്. മാസങ്ങളോളം മരത്തിലുണ്ടാകുന്ന മൊട്ട് മഴപെയ്യുന്നതോടെയാണ് പൂക്കുക. 

തൃശ്ശൂർ: വേനൽമഴ പെയ്ത് മണ്ണ് കുളിർന്നപ്പോൾ കടമ്പിന് പൂക്കാലമായി. കൗതുക കാഴ്ചയായി തൃശ്ശൂരിലെ കുറ്റൂരിലാണ് കടമ്പിൻ പൂക്കള്‍ വിരിഞ്ഞത്. കുറ്റൂർ ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രമുറ്റത്താണ് കടമ്പ് പൂക്കള്‍ വിരിഞ്ഞത്. അപൂര്‍വ്വമായി വിരിയുന്ന പൂക്കള്‍ കാണാന്‍ ദൂരദേശത്ത് നിന്നും പോലും ആളുകളെത്തുന്നുണ്ട്.

മഞ്ഞ കലര്‍ന്ന വെള്ള നിറമാണ് കടമ്പിൻ പൂക്കൾക്ക്. മാസങ്ങളോളം മരത്തിലുണ്ടാകുന്ന മൊട്ട് മഴപെയ്യുന്നതോടെയാണ് പൂക്കുക. ഒക്ടോബറിലാണ് ഫലങ്ങൾക്ക് മൂപ്പെത്തുന്നത്. പൂമ്പാറ്റകൾക്കും തേനീച്ചകൾക്കും ഏറെ പ്രിയങ്കരമാണ് കടമ്പിൻ പൂക്കൾ. ടെന്നിസ് ബോളിന്റെ ആകൃതിയുള്ളതിനാൽ ടെന്നിസ് ബോൾ ട്രീ എന്നും കടമ്പിന് പേരുണ്ട്. നിയോ ലാമാർക്കിയ കടംബ എന്നാണ് ശാസ്ത്രനാമം. കദംബ, ആറ്റുതേക്ക് തുടങ്ങിയ പേരുകളിലും കടമ്പ് അറിയപ്പെടുന്നുണ്ട്.

കടമ്പിന് പുരാണങ്ങളിലും ഏറെ പ്രാധാന്യമുണ്ട്. ശ്രീകൃഷ്ണൻ ഗോപികമാരുടെ വസ്ത്രം മോഷ്ടിച്ച് കടമ്പിൻ മരത്തിൽ സൂക്ഷിച്ചുവെന്നാണ് ഐതിഹ്യം. ഒട്ടേറെ ഔഷധഗുണങ്ങളും കടമ്പിൻ പൂക്കള്‍ക്കുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

6,000 രൂപ കൈക്കൂലി, വാങ്ങിയത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ; ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥയെ വിജിലൻസ് തൊണ്ടിയോടെ പൊക്കി
ഗൾഫിൽ നിന്നെത്തിയിട്ട് ദിവസങ്ങൾ മാത്രം, കല്ലുമ്മക്കായ പറിക്കാന്‍ പോയ പ്രവാസി യുവാവ് കോഴിക്കോട് കടലിൽ മരിച്ച നിലയില്‍