സഞ്ചരിക്കുന്ന നാടകവുമായി വിദ്യാർത്ഥികൾ ; നാടകോത്സവത്തിനൊരുങ്ങി തൃശ്ശൂർ

By Web TeamFirst Published Jan 18, 2019, 6:42 PM IST
Highlights

‌‌‌അന്താരാഷ്ട്ര നാടകോത്സവത്തിനൊരുങ്ങി തൃശ്ശൂർ.വിളംബര ജാഥക്കിടെ വിദ്യാർത്ഥികളുടെ സഞ്ചരിക്കുന്ന നാടകം

തൃശ്ശൂ‌‌‌‍ർ: ഞായറാഴ്ച തുടങ്ങുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് മുന്നോടിയായി സഞ്ചരിക്കുന്ന നാടകാവതരണവുമായി സ്കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥികൾ. നാടകോത്സവത്തിന്‍റെ വിളംബര ജാഥയിൽ നാൽപതോളം വിദ്യാർത്ഥികൾ അണിനിരന്നു. സാമൂഹിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു നാടകത്തിലെ ഓരോ കഥാപാത്രങ്ങളും. 

ഞായറാഴ്ച മന്ത്രി എ.കെ ബാലൻ പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീലങ്കയിൽ നിന്നുള്ള ജനകാരാലിയ നാടക സംഘം അവതരിപ്പിക്കുന്ന ബിറ്റർ നെക്ടർ ആണ് ആദ്യ നാടകം. ആറ് വിദേശ നാടകങ്ങൾ അടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാവുക.സംഗീത നാടക അക്കാദമി,സാഹിത്യ അക്കാദമി,പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് നാടകങ്ങൾ അരങ്ങേറുക.

click me!