
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ സ്പായിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ. ജോലി കഴിഞ്ഞ് താൻ വീട്ടിലെത്തിയപ്പോൾ കണ്ടത് ഏഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയിലുള്ള ഭാര്യയെ ആണെന്ന് അതിജീവിതയുടെ ഭർത്താവ്. ക്രൂരമായ പീഡനമാണ് 20 വയസുകാരിയായ പങ്കാളി നേരിട്ടതെന്നും ഐസ് ക്രീമിൽ മയക്കുമരുന്ന് നൽകിയാണ് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തതെന്നും ഭർത്താവ് വെളിപ്പെടുത്തി. നാല് പേർക്ക് പിന്നാലെ കൂടുതൽ ആളുകൾ ലോഡ്ജിൽ എത്തി, ഒടുവിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ തടഞ്ഞുവെച്ചു. കൊല്ലുമെന്ന് പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി. താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പടുത്തി ഇറങ്ങി ഓടിയെന്ന് ഭാര്യ പറഞ്ഞതായും ഭർത്താവ് പറഞ്ഞു.
രാവിലെ 7.30ക്ക് തന്നെ വിളിച്ച് ഇന്‍റർവ്യു ഉള്ള കാര്യം പറഞ്ഞിരുന്നു. താൻ പോകാനും പറഞ്ഞു. ഒരു 10 മണിക്കുള്ളിൽ തിരിച്ച് വന്നു. ജോലി കിട്ടിയെന്നും ജോലി സ്ഥലവും സാലറിയെക്കുറിച്ചുമെല്ലാം തന്നോട് പറഞ്ഞു. പിന്നീട് രാത്രി പുറത്ത് പോകുന്ന കാര്യം പറഞ്ഞു. പലതവണ ഫോൺ വിളിച്ചിട്ടും കിട്ടാതായതോടെ ഹൌസ് ഓണറെ വിവരം അറിയിച്ചു. അവർ വന്ന് വീട്ടിൽ നോക്കുമ്പോൾ ആളില്ലായിരുന്നു. പിറ്റേ ദിവസമാണ് ഭാര്യയെ ഫോണിൽ കിട്ടിയത്. കൂട്ടുകാരിയുടെ അടുത്ത് പോയതാണെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. താൻ വീട്ടിലെത്തിയപ്പോൾ ഭാര്യയെ കണ്ട് ഞെട്ടി. മുഖത്ത് വീർത്തിരിക്കുകയായിരുന്നു. ശരീരത്തിൽ മുറിവുകളും കണ്ടു. തുടർന്ന് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വിവരം പറയുന്നത്- ഭർത്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ആലപ്പുഴ സ്വദേശി ശ്രീരാജ് വഴിയാണ് സ്പായിലെ ജോലിക്ക് അപേക്ഷിച്ചത്. ശ്രീരാജ് ആണ് കോൺടാക്ട് പോയിന്‍റെന്നും യുവാവ് പറയുന്നു. ബലാത്സംഗത്തിനിരയായ യുവതി ട്രോമയിലാണ്. ആരെയും തിരിച്ചറിയുന്നില്ല. ദളിത് പെൺകുട്ടിയാണ് അതിക്രമണത്തിനിരയായാതെന്നും യുവാവ് വെളിപ്പെടുത്തി. അതിജീവിത ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യ നില മെച്ചപ്പെട്ട ശേഷം വിശദമൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. യുവതിയെ ബല്താസംഗം ചെയ്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴ സ്വദേശി ശ്രീരാജ് എറണാകുളം സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്.
കൊച്ചിയിലെ സ്പായിൽ മാനേജരായി ആളെ ആവശ്യമുണ്ടെന്ന ഒഎൽഎക്സ് പരസ്യം കണ്ടാണ് യുവതി പ്രതികളെ ഫോണിൽ വിളിക്കുന്നത്. ഇക്കഴിഞ്ഞ രണ്ടാം തീയതി പകൽ പത്തടിപ്പാലത്തെ സ്പായിൽ അഭിമുഖത്തിനെത്താൻ ആവശ്യപ്പെട്ടു. തിരികെ വീട്ടിലെത്തിയ യുവതിയെ വൈകുന്നേരം ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വീണ്ടും വിളിച്ചു വരുത്തി. ആദ്യം മദ്യം നൽകി, പിന്നീട് നിർബന്ധിച്ച് ലഹരി മരുന്നും നൽകി. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞു. അബോധാവസ്ഥയിലായ യുവതിയെ 4 പേർ ചേർന്ന് കൂട്ട ബലാത്സം ചെയ്തു. സംഘത്തിലുള്ള സ്ത്രീയും ലൈഗീകാതിക്രമം നടത്തി എന്നാണ് മൊഴി. പ്രതികളിലൊരാൾ കൊച്ചിയിലെ 4 സ്പാകളുടെ നടത്തിപ്പുകാരനാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam