
കാക്കനാട്: കളരിയിലൂടെ ടെക് ലോകത്ത് പയറ്റിത്തെളിയാന്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ ഒരു കൂട്ടം ടെക്കികള്‍. കളരിയിലൂടെ ദിവസം തുടങ്ങുന്നത് ജീവനക്കാരുടെ കാര്യക്ഷമത കൂട്ടുമെന്നാണ് സ്വകാര്യ സ്ഥാപനം പറയുന്നത്. ഇന്‍ഫോ പാര്‍ക്കിലെ ആക്സിയ ടെക്നോളജീസിലെ പുതിയ ബാച്ചാണ് കളരി പരിശീലിക്കുന്നത്.
ജോലി ഭാരവും ആശങ്കകളും പരിഹരിക്കാന്‍ കുറച്ചു നാളത്തെ പരിശീലനം കൊണ്ട് സാധിച്ചെന്ന് ഇവര്‍ പറയുന്നത്. തിരുവന്തപുരത്തെ അഗസ്ത്യര്‍ കളരി സംഘത്തില്‍ നിന്നുള്ളവരാണ് ടെക്കികളുടെ കളരി പരിശീലകര്‍. പതിനഞ്ച് ദിവസത്തെ പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. രാവിലെ ഏഴരയ്ക്ക് തുടങ്ങുന്ന പരിശീലനത്തില്‍ അമ്പത് പേരാണ് പങ്കെടുക്കുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ കളരിപ്പയറ്റിന്‍റെ ബാലപാഠങ്ങള്‍ മനസിലാക്കാവുന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. കളരി അഭ്യാസം കഴിഞ്ഞ് ടെക്കികള്‍ക്ക് ജോലിക്ക് കയറണം. പരിശീലനത്തോടെ ജീവനക്കാര്‍ ജോലിയില്‍ മികവ് പ്രകടിപ്പിക്കുന്നതായാണ് അധികൃതര്‍ പറയുന്നത്. വരുന്ന നാളുകളിലും പരിശീലനം തുടരണമെന്നാണ് ടെക്കികളുടെ ആഗ്രഹം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിൽ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ രംഗത്ത് ആദ്യമായി റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ് അവതരിപ്പിച്ച കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ആഗോള ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ കമ്പനിയാണ് ആക്സിയ ടെക്‌നോളജീസ്. ഭാവിയുടെ പ്രോഗ്രാമിംഗ് ഭാഷ എന്നറിയപ്പെടുന്ന റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ്, സബാറ്റണിന്റെ സ്രഷ്‍ടാവായ സബാറ്റൺ സിസ്റ്റംസ് എൽഎൽപിയുമായി സഹകരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. റസ്റ്റിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗം, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കിടയിലെ ഓട്ടോമോട്ടീവ് പ്രേമികൾക്ക് ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. ആക്സിയയും സബാറ്റണും തമ്മിലുള്ള സഹകരണം രാജ്യത്തെ ഓട്ടോമോട്ടീവ് എൻജിനീയർമാർക്ക് പ്രയോജനകരമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam