ദേവീക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും കടത്തിക്കൊണ്ടുപോയി ; യുവാവിനെ പിടികൂടി നാട്ടുകാർ

Published : Dec 10, 2024, 12:39 PM ISTUpdated : Dec 10, 2024, 12:43 PM IST
ദേവീക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും കടത്തിക്കൊണ്ടുപോയി ; യുവാവിനെ  പിടികൂടി നാട്ടുകാർ

Synopsis

മൂലസ്ഥാനമായ വളളുകപ്പളളി കൊട്ടാരത്തിലാണ് തിരുമുടിയും കണ്ണാടി ബിംബവും സൂക്ഷിച്ചിരുന്നത്. രാത്രി ഒന്നരയോടെ പ്രതി മോഷ്ടിച്ച് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. 

ഹരിപ്പാട്: കണ്ടല്ലൂർ വടക്ക് വരമ്പത്ത് ദേവീക്ഷേത്രത്തിലെ തിരുമുടിയും പറയ്ക്കെഴുന്നളളിക്കുന്ന കണ്ണാടി ബിംബവും കടത്തിക്കൊണ്ടുപോയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മുതുകുളം തെക്ക് പുണർതം വീട്ടിൽ ശരത്തി(28)നെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് കനകക്കുന്ന് പോലീസിനു കൈമാറിയത്.

തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ പുതിയവിള വടക്കൻ കോയിക്കൽ ദേവീക്ഷേത്രത്തിനു സമീപം വെച്ചാണ് ഇയാൾ തിരുമുടിയുമായി പോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടത്. തുടർന്ന്, പ്രദേശവാസികളായ യുവാക്കൾ ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു. മൂലസ്ഥാനമായ വളളുകപ്പളളി കൊട്ടാരത്തിലാണ് തിരുമുടിയും കണ്ണാടി ബിംബവും സൂക്ഷിച്ചിരുന്നത്. രാത്രി ഒന്നരയോടെ സിമന്റുകട്ട കൊണ്ടിടിച്ച് പൂട്ട് പൊളിച്ചാണ് തിരുമുടിയും കണ്ണാടി ബിംബവും എടുത്തത്. പ്രതി ലഹരിക്കടിമയും മാനസികാസ്വാസ്ഥ്യം പ്രടിപ്പിക്കുന്നയാളുമാണെന്ന് പോലീസ് പറഞ്ഞു. 

ബെംഗളൂരുവിൽ റേഡിയോളജിസ്റ്റ്, ആലപ്പുഴയിൽ ട്രെയിൻ ഇറങ്ങിയത് മാരക ലഹരിവസ്തുക്കളുമായി, 24കാരൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മയക്കുമരുന്ന് വിൽക്കുന്നുവെന്ന് രഹസ്യവിവരം, ബ്രൗൺ ഷുഗറുമായി രണ്ടുപേരെ പിടികൂടി
10 വയസുകാരനെ രക്ഷിക്കാൻ കുളത്തിലേക്ക് എടുത്തുചാടി; ബിജെപി സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്, 'ഇതാണ് പാർട്ടിയുടെ ഡിഎൻഎയെന്ന് രാജീവ് ചന്ദ്രശേഖർ