നാല് വർഷത്തെ ഗവേഷണം, അഭിമാന നേട്ടവുമായി കണ്ണൂരുകാരി അനുശ്രീ; 1 കോടി രൂപയുടെ മേ​രി ക്യൂ​റി ഫെലോഷിപ്പ് !

Published : Mar 09, 2024, 01:37 PM IST
നാല് വർഷത്തെ ഗവേഷണം, അഭിമാന നേട്ടവുമായി കണ്ണൂരുകാരി അനുശ്രീ; 1 കോടി രൂപയുടെ മേ​രി ക്യൂ​റി ഫെലോഷിപ്പ് !

Synopsis

ഗ്രീസിലെ ക്രെറ്റെ യൂണിവേഴ്സിറ്റിയിൽ തിയറിറ്റിക്കൽ കണ്ടൻസ്ഡ് മാറ്റർ ഫിസിക്‌സിൽ നാലുവർഷം ഗവേഷണം നടത്തുന്നതിനായിട്ടാണ്  ഒരു കോടി രൂപയുടെ(1.21 ലക്ഷം യുറോ) മേരി ക്യൂരി ഡോക്ടറൽ ഫെല്ലോഷിപ്പിന് എൻ അനുശ്രീ. അർഹയായത്.

കണ്ണൂർ: മേ​രി ക്യൂ​റി വ്യ​ക്തി​ഗ​ത ഫെ​ല്ലോ​ഷി​പ്പി​ന് അർഹയായി കണ്ണൂർ സ്വദേശിനിയായ അനുശ്രീ. ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കു​ന്ന ആ​ഗോ​ള ത​ല​ത്തി​ലെ പ്ര​ധാ​ന ഫെ​ലോ​ഷി​പ്പു​ക​ളി​ൽ ഒ​ന്നാ​ണ് മേ​രി ക്യൂ​റി ഫെ​ല്ലോ​ഷിപ്പ്.  ഒരു കോടി രൂപയാണ് ഫെലോഷിപ്പായി ലഭിക്കുക. കണ്ണൂർ എസ്.എൻ കോളജ് വിദ്യാർഥിനിയാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർ തലശ്ശേരി ചമ്പാട് രാമനിലയത്തിൽ കനകരാജിന്റെയും രാധികയുടെയും മകളായ എൻ. അനുശ്രീ.

ഗ്രീസിലെ ക്രെറ്റെ യൂണിവേഴ്സിറ്റിയിൽ തിയറിറ്റിക്കൽ കണ്ടൻസ്ഡ് മാറ്റർ ഫിസിക്‌സിൽ നാലുവർഷം ഗവേഷണം നടത്തുന്നതിനായിട്ടാണ്  ഒരു കോടി രൂപയുടെ(1.21 ലക്ഷം യുറോ) മേരി ക്യൂരി ഡോക്ടറൽ ഫെല്ലോഷിപ്പിന് എൻ അനുശ്രീ. അർഹയായത്. അഭിമാന നേട്ടം കൈവരിച്ച അനുശ്രീയെ അഭിനന്ദിച്ച് കെഎസ്ആർടിസി സിഎംഡി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.  കാസർഗോഡ് ഡിപ്പോയിലെ ഡ്രൈവറായ  എൻ കനകരാജിന്‍റെ മകൾ എൻ അനുശ്രീക്ക് ഈ അഭിമാന നേട്ടം കൈവരിക്കാൻ സാധിച്ചതിൽ ടീം കെ എസ് ആർ ടി സി സന്തോഷം അറിയിക്കുന്നു. ഇനിയും വലിയ ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നുമാണ് കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പ്.

നേരത്തെ ഡോ​ക്ട​റേ​റ്റി​ന് ശേ​ഷ​മു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കു​ന്ന മേ​രി ക്യൂ​റി വ്യ​ക്തി​ഗ​ത ഫെ​ല്ലോ​ഷി​പ്പി​ന്  പാലക്കാട് സ്വദേശിനി ഡോ. ഒ. വി. മനില അർഹയായിയിരുന്നു. ഒ​ന്ന​ര കോ​ടി രൂ​പയാണ് ഗ​വേ​ഷ​ണ ഗ്രാ​ൻ​റാ​യി ല​ഭി​ക്കുക. ഹരിതഗൃഹ വാതകമായ മീഥെയ്നിൽ നിന്നും വൈദ്യുതിയുടെയും ചെലവ് കുറഞ്ഞ ഉൽപ്രേരകങ്ങളുടെയും സഹായത്തോടെ മെഥനോൾ ഇന്ധനം ഉൽപാദിപ്പിക്കുന്ന പ്രക്രിയയിലുള്ള ഗവേഷണത്തിനാണ്  ഫെലോഷിപ്പ് ലഭിച്ചത്. സ്പെയിനിലെ ബാഴ്സലോണയിലുള്ള കാറ്റലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ്  & നാനോടെക്നോളജിയിൽ (ഐ.സി.എന്‍ 2) രണ്ടു വർഷത്തെ ഗവേഷണത്തിനാണ് അവസരം. 165 312.96 യൂറോ (ഏകദേശം 1.5 കോടി രൂപ) യാണ് ഫെല്ലോഷിപ്പ് തുക. 

Read More : ശബ്ദരേഖയും ഡയറിയും തെളിവ്, 50 ദിവസമായിട്ടും നീതിയില്ല; അനീഷ്യയുടെ മരണം, രാപ്പകൽ സമരവുമായി സ്ത്രീ കൂട്ടായ്മ

PREV
click me!

Recommended Stories

കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം