കോഴിക്കോട്ടെ പുതിയ സ്റ്റാന്‍റിലെത്തിയത് 'ബെംഗളൂരു ഗ്യാങ്ങി'ലെ പ്രധാനി; പിടിയിലായത് 255 ഗ്രാം എംഡിഎംഎയുമായി

Published : Feb 07, 2025, 09:06 PM IST
കോഴിക്കോട്ടെ പുതിയ സ്റ്റാന്‍റിലെത്തിയത് 'ബെംഗളൂരു ഗ്യാങ്ങി'ലെ പ്രധാനി; പിടിയിലായത് 255 ഗ്രാം എംഡിഎംഎയുമായി

Synopsis

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് ടൂറിസ്റ്റ് ബസ്സില്‍ എത്തിച്ച 255 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ മാതമംഗലം സ്വദേശി തായ്‌ട്ടേരി കളരിക്കണ്ടി ഹൗസില്‍ കെകെ മുഹമ്മദ് ഷഫീഖ് (37) ആണ് അറസ്റ്റിലായത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റിന് സമീപത്തെ രാജാജി ജംഗ്ഷന്‍ പരിസരത്ത് വച്ചാണ് ഷഫീഖിനെ പിടികൂടിയത്. 

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെഎ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും നടക്കാവ് എസ്‌ഐ ലീല വേലായുധന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്നാണ് മുഹമ്മദ് ഷഫീഖിനെ പിടികൂടിയത്.

അതിനിടെ എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പറവൂർ കടുങ്ങലൂർ സ്വദേശികളായ ഷമീർ (46 വയസ്), നിഷാദ് (36 വയസ്) എന്നിവരാണ് 6.34 ഗ്രാം എംഡിഎംഎ, 8 ഗ്രാമോളം കഞ്ചാവ് എന്നിവയുമായി പിടിയിലായത്. ടാക്സി ഓടിക്കുന്നത്തിൻ്റെ മറവിലാണ് വിദ്യാർത്ഥികളേയും ചെറുപ്പക്കാരെയും കേന്ദ്രീകരിച്ച് പ്രതികൾ മയക്കുമരുന്ന് കച്ചവടം നടത്തിവന്നത്. എറണാകുളം എക്സൈസ് എൻഫോഴ്സ്മെൻ്റ്  & ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ  കെ.പി.പ്രമോദും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. 

Read More : സൂര്യയെ വെട്ടിയത് മുൻ സുഹൃത്ത് സച്ചു, ഭർത്താവുമായി അകന്ന യുവതിയെ നിരന്തരം ശല്യപ്പെടുത്തി; സംഭവിച്ചത് ഇങ്ങനെ
 

PREV
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി