
കണ്ണൂർ: കണ്ണൂരിലെ റീജിയണൽ ഫോറൻസിക് സയൻസ് ലാബിനു നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എൻ എ ബി എൽ ) നൽകുന്ന ഐ എസ് ഓ അംഗീകാരം ലഭിച്ചു. ഫോറൻസിക് അനാലിസിസിലും സർവീസ് ഡെലിവെറിയിലും ഉന്നത നിലവാരം പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.
ഈ രംഗത്ത് ദേശീയ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ലാബാണ് കണ്ണൂർ ഫോറൻസിക് ലാബ്. 2020 ൽ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലാബിനു ഐ എസ് ഓ അംഗീകാരം ലഭിച്ചിരുന്നു. രാജ്യാന്തരതലത്തിൽ ഏറെ വിലമതിക്കപ്പെടുന്നതാണ് എൻ എ ബി എൽ അംഗീകാരം. ഇതോടെ ലബോറട്ടറിയുടെ റിപ്പോർട്ടുകൾക്കു അന്തർദേശീയ നിലവാരം ഉണ്ടാകും. ലാബിൻ്റെ മേധാവി എൻ ആർ ബുഷ്റാ ബീഗം NABL ൻ്റെ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള മേൽനോട്ട ചുമതല വഹിച്ചു. ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി മുൻ ഡയറക്ടർ ആയിരുന്ന കെ പി എസ് കർത്തയായിരുന്നു അഡ്വൈസര്‍.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹെഡ്ക്വാർട്ടേഴ്&സയന്‍സ് ലാബിനൊപ്പം തൃശ്ശൂരിലും കണ്ണൂരിലും രണ്ട് റീജിയണൽ ഫോറൻസിക് സയൻസ് ലാബുകളുണ്ട്. 19 ജില്ലാ മൊബൈൽ ഫോറൻസിക് ലാബുകൾ (എല്ലാ പോലീസ് ജില്ലകളിലും ഉണ്ട് പ്രവര്‍ത്തിച്ചു വരുന്നു). ഒരു പുതിയ റീജിയണൽ എഫ്എസ്എൽ കൊച്ചിയിൽ കമ്മീഷൻ ചെയ്തു പ്രവർത്തനം ആരംഭിക്കാൻ പോകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam