കാപ്പാട് ബീച്ചിൽ സവാരി നടത്തിയിരുന്ന കുതിര ചത്തു; പേവിഷബാധ സംശയം; നായയുടെ കടിയേറ്റത് രണ്ടാഴ്ച മുമ്പ്

Published : Sep 10, 2023, 03:23 PM IST
കാപ്പാട് ബീച്ചിൽ സവാരി നടത്തിയിരുന്ന കുതിര ചത്തു; പേവിഷബാധ സംശയം; നായയുടെ കടിയേറ്റത് രണ്ടാഴ്ച മുമ്പ്

Synopsis

അടുത്ത് ഇടപഴകിയവരോടും ഉടമസ്ഥനോടും ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിരുന്നു.  

കോഴിക്കോട്: കോഴിക്കോട് കാപ്പാട് നായയുടെ കടിയേറ്റ കുതിര ചത്തു. വിനോദസഞ്ചാര കേന്ദ്രത്തിൽ സവാരിക്കായി തമിഴ്നാട്ടിൽ നിന്നെത്തിച്ച കുതിരയാണ് ചത്തത്. രണ്ടാഴ്ച മുമ്പാണ് കുതിരയ്ക്ക് നായയുടെ കടിയേറ്റത്. തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പേവിഷബാധ സംശയിച്ചിരുന്നു. കുതിരയുടെ തലച്ചോറിൽ നിന്നുള്ള ശ്രവം പരിശോധനയ്ക്ക് അയക്കും. അടുത്ത് ഇടപഴകിയവരോടും ഉടമസ്ഥനോടും ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിരുന്നു.

കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരക്കാണ് പേവിഷബാധയെന്ന് കഴിഞ്ഞ ദിവസം സംശയമുയർന്നത്.  നായ കടിച്ചതിനെ തുടർന്ന് കുതിരയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കുതിരയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചിരുന്നു. മൂന്നോ നാലോ ദിവസം കൂടി ജീവിച്ചിരുന്നേക്കാമെന്നാണ് പരിശോധനക്ക് ശേഷം ഡോക്ടർമാർ പറഞ്ഞത്.

അവശനിലയിലായിരുന്ന കുതിര ആഹാരമൊന്നും കഴിക്കുന്നുണ്ടായിരുന്നില്ല. നിൽക്കാനോ എഴുന്നേൽക്കാനോ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു കുതിര. കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻകരുതലെടുക്കാൻ നിർദേശം നൽകിയിരുന്നു. കുതിര സവാരി ചെയ്തിട്ടുള്ളവർ ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാർഗം സ്വീകരിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശം നൽകിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്