കരാട്ടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു, സിപിആർ നൽകി ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല

Published : Sep 20, 2026, 12:24 PM IST
ajayan death

Synopsis

കാഞ്ഞൂരിൽ ഷട്ടിൽ ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ കരാട്ടെ പരിശീലകനായ അജയൻ കുഴഞ്ഞുവീണ് മരിച്ചു. കളി പൂർത്തിയാക്കി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊച്ചി: ഷട്ടിൽ ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞൂർ കാഞ്ഞിലാൻ വീട്ടിൽ അജയൻ (48) ആണ് മരിച്ചത്. ശനിയാഴ്ച അതിരാവിലെ കാഞ്ഞൂരിലെ ഷട്ടിൽ കോർട്ടിൽ കളി പൂർത്തിയാക്കിയ ശേഷം കസേരയിൽ ഇരിക്കുന്നതിനിടെയാണ് അജയന് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞ് വീണ അജയന് കൂടെയുണ്ടായിരുന്നവർ ഉടൻ സിപിആർ നൽകി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പ്രദേശത്തെ കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകിവന്നിരുന്ന അജയൻ നിരവധി സ്കൂളുകളിലെ വിദ്യാർഥികളുടെ പരിശീലകനായിരുന്നു. കായിക രംഗത്തും പരിശീലന മേഖലയിലും സജീവമായിരുന്ന അജയന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് നാട്ടുകാരും വിദ്യാർഥികളും. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തിൽ നടക്കും. മിനിയാണ് ഭാര്യ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുഹമ്മയിലെ കായൽ നികത്തൽ: ജില്ലാ ഭരണകൂടത്തിന്റെ വാദം നുണയെന്ന് നാട്ടുകാർ, ഉന്നതതല ഇടപെടൽ നടന്നെന്ന് പി പ്രസാദ് എംഎൽഎ
കാണാതായ പത്താം ക്ലാസുകാരിയായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി