കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച: താമരശ്ശേരി സ്വദേശി അന്വേഷണ സംഘത്തിന്‍റെ പിടിയിൽ

Web Desk   | Asianet News
Published : Jan 05, 2022, 09:48 PM IST
കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ച: താമരശ്ശേരി സ്വദേശി അന്വേഷണ സംഘത്തിന്‍റെ പിടിയിൽ

Synopsis

സംഭവ ദിവസം ഉണ്ടാക്കിയ വാട്സ് അപ്പ് ഗ്രൂപ്പിൽ ഇയാളും ഉൾപ്പെട്ടതായി വിവരം ലഭിച്ചു. ഇയാളുടെ നേതൃത്വത്തിൽ വന്ന സംഘം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലായാണ് എയർപ്പോർട്ടിൽ എത്തിയിരുന്നത്.  ഇയാളിൽ നിന്നും താമരശ്ശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച്  വാഹനങ്ങളെ ക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. 

കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി  തച്ചംപൊയിൽ  സ്വദേശി   മൂലടക്കൽ അബൂബക്കർ സിദ്ധിഖ് (30) നെ കൊണ്ടോട്ടി ഡി.വൈ.എസ്.പി. അഷ്റഫിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘം പിടികൂടി.  കൊടുവള്ളിയിൽ  നിന്നും ആണ് ഇയാളെ  പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ  സംഭവ ദിവസം താമരശ്ശേരിയിൽ നിന്നും വന്ന സ്വർണ്ണകടത്ത് സംഘത്തോടൊപ്പം ഇയാളും ഉണ്ടായിരുന്നതായും കണ്ണൂരിൽ നിന്നും വന്ന സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന തായും തുടർന്ന് പാലക്കാട് സംഘം വന്ന ബൊലീറോ അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ടതായും പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ പേരിൽ എടുത്ത വ്യാജ സിം കാർഡുകളാണ് ഇയാളുടെ നേതൃത്വത്തിൽ വന്ന സംഘം ഉപയോഗിച്ചിരുന്നത്. 

സംഭവ ദിവസം ഉണ്ടാക്കിയ വാട്സ് അപ്പ് ഗ്രൂപ്പിൽ ഇയാളും ഉൾപ്പെട്ടതായി വിവരം ലഭിച്ചു. ഇയാളുടെ നേതൃത്വത്തിൽ വന്ന സംഘം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലായാണ് എയർപ്പോർട്ടിൽ എത്തിയിരുന്നത്.  ഇയാളിൽ നിന്നും താമരശ്ശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച്  വാഹനങ്ങളെ ക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കു വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കി. ഇയാളുടെ കൈവശത്തും നിന്നും ലഭിച്ച  മൊബൈൽ പരിശോധിച്ചതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. കരിപ്പൂർ എയർപോർട്ടുവഴി ദിവസവും അനധികൃതമായി  സ്വർണ്ണം കടത്തികൊണ്ടു പോകുന്നതിൻ്റെ നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കരിപ്പൂർ എയർപോർട്ട് കേന്ദ്രീകരിച്ച് സ്വർണ്ണം കടത്തിയതിന്‍റെ  നിർണ്ണായക വിവരങ്ങളും ഇതിൽ നിന്നും ലഭിച്ചിട്ടുണ്ട്. 

ഇതിന് സഹായിച്ച ചില ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചതായാണ് വിവരം.  താമരശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ സ്വർണ്ണക്കടത്ത് കുഴൽപ്പണ മാഫിയാ സംഘത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എയർപോർട്ടിലെ തത്കാലിക ജീവനക്കാരേയും കോവിഡ് ഡ്യൂട്ടിക്ക് എത്തിയവരേയും 'സ്വാധീനിച്ച് സ്വർണ്ണം കടത്തിയതായുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ലഭിച്ച തെളിവുകൾ  കേന്ദ്ര ഏജൻസിക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇയാളുടെ സംഘത്തിലെ ചിലയാളുകൾ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്.പ്രതികൾക്ക് വാഹനം കൈമാറിയ ആളുകളും ഒളിവിൽ കഴിയാൻ സഹായം നൽകിയതുൾപ്പെടെ സൗകര്യങ്ങൾ ചെയ്തു നൽകിയ ആളുകൾ നിരീക്ഷണത്തിലാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വോഷണ സംഘം. 

അർജ്ജുൻ ആയങ്കിയെ അപായപ്പെടുത്താൻ ടിപ്പർ ലോറിയsക്കം ഉള്ള വാഹനങ്ങളുമായി എത്തിയത് ഇയാളുൾപ്പെട്ട സംഘമായിരുന്നു. 80 ഓളം പേർ സംഭവ ദിവസം വിവിധ വാഹനങ്ങളിലായി  എയർ പോർട്ടിൽ വന്നതായും തിരിച്ചറിയുന്നതിന് വാഹനങ്ങളിൽ സ്റ്റിക്കറും എല്ലാവർക്കും പ്രത്യേക തരം മാസ് കും വിതരണം ചെയ്തത് ഇവരുൾപ്പെട്ട സംഘമാണെന്നും അറിവായിട്ടുണ്ട്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 66ആയി. 25 ഓളം വാഹനങ്ങളും പിടിച്ചെടുത്തു.  കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ഒളിവിൽ കഴിയാനുള്ളതും, വാടകക്ക് വാഹനങ്ങൾ നൽകിയതടക്കമുള്ള സൗകര്യങ്ങൾ ചെയ്തു വരുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ