കെ എ രജിസ്ട്രേഷൻ എംഎക്‌സ് 0396 നമ്പർ കാർ, വന്നത് ഗുണ്ടല്‍പെട്ട് ഭാഗത്ത് നിന്ന്; പിടിച്ചത് കഞ്ചാവും ഹാഷ് ഓയിലും

Published : Mar 09, 2025, 12:19 PM IST
കെ എ രജിസ്ട്രേഷൻ എംഎക്‌സ് 0396 നമ്പർ കാർ, വന്നത് ഗുണ്ടല്‍പെട്ട് ഭാഗത്ത് നിന്ന്; പിടിച്ചത് കഞ്ചാവും ഹാഷ് ഓയിലും

Synopsis

കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടി പൊലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് സംഘം വലയിലാകുന്നത്

സുല്‍ത്താന്‍ബത്തേരി: കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കളെ പൊലീസ് പിടികൂടി. ബംഗളൂരു സ്വദേശികളായ മഹാലക്ഷ്മിപുരം എ എന്‍ തരുണ്‍(29), കോക്സ് ടൌണ്‍ ഡാനിഷ് ഹോമിയാര്‍(30), സദാനന്ദ നഗര്‍, നൈനാന്‍ അബ്രഹാം(30), കോഴിക്കോട് സ്വദേശി മൂലംപള്ളി സനാതനം വീട്ടില്‍ നിഷാന്ത് നന്ദഗോപാല്‍(28) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടി പൊലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് സംഘം വലയിലാകുന്നത്.  ഗുണ്ടല്‍പെട്ട് ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു കെഎ 01 എംഎക്‌സ് 0396 കാറിലാണ് യുവാക്കളെത്തിയത്. 7.16 ഗ്രാം കഞ്ചാവും, 17.03 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. തുടര്‍ നടപടികള്‍ക്ക് ശേഷം യുവാക്കളെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. യുവാക്കള്‍ ലഹരി കടത്തിയത് ആര്‍ക്കെങ്കിലും വേണ്ടിയായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളായിരിക്കും പോലീസ് അന്വേഷിക്കുക.

'കോമ'യിലുള്ള യുവാവ് കൊളോസ്റ്റമി ബാഗുമായി സ്വകാര്യ ആശുപത്രിയുടെ പുറത്ത്; ഉന്നയിച്ചത് ഗുരുതര ആരോപണം, അന്വേഷണം

എംആർഐ ടെക്നീഷ്യനായ യുവതി എംആർഐ മുറിയിൽ കയറുമ്പോഴെല്ലാം വയറ്റിലൊരു ചലനം; ഒടുവിൽ കാരണം കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി
'റോഡിൽ വെച്ചും തല്ലി, വീട്ടിൽ നിന്നിറക്കിവിട്ടു'; പിതാവിന്‍റെ ക്രൂരമർദനത്തെ തുടർന്ന് ക്ലീനിങ് ലോഷൻ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒൻപതാം ക്ലാസുകാരി